ബിജെപി പ്രവർത്തകന്റെ വീട് ആക്രമിച്ചു; കൊട്ടാരക്കരയിൽ ചൊവ്വാഴ്ച ഹർത്താൽ

കൊട്ടാരക്കര: കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ചൊവ്വാഴ്ച ഹർത്താൽ ആചരിക്കാൻ ബിജെപി ജില്ലാ

നേതൃത്വം ആഹ്വാനം ചെയ്തു. ബിജെപി പ്രവർത്തകന്റെ വീട് ഒരു സംഘം അടിച്ചു തകർത്തതിൽ പ്രതിഷേധിച്ചാണു ഹർത്താലിന് ആഹ്വാനം നൽകിയിട്ടുള്ളത്.
അതേസമയം, കൊട്ടാരക്കര താലൂക്കിലും പത്തനാപുരം പോലീസ് സ്റ്റേഷൻ പരിധിയിലും പ്രകടനങ്ങൾക്കും പൊതുയോഗങ്ങൾക്കും വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.

%d bloggers like this: