ചാമ്ബ്യന്സ് ട്രോഫി: ഇന്ത്യ ഷൂട്ടൗട്ടില് കീഴടങ്ങി

ബ്രിഡ (ഹോളണ്ട്): ഇന്ത്യയെ പെനാല്റ്റി ഷൂട്ടൗട്ടില് (3-1) തോല്പ്പിച്ച് ഓസ്ട്രേലിയ

ചാമ്ബ്യന്സ് ട്രോഫി ഹോക്കി കിരീടം നിലനിര്ത്തി. ലോക ഒന്നാം സ്ഥാനക്കാരായ ഓസ്ട്രേലിയ 15-ാം തവണയാണ് ചാമ്ബ്യന്സ് ട്രോഫി ജേതാക്കളാകുന്നത്.
കഴിഞ്ഞ തവണയും ഇന്ത്യയെ പെനാല്റ്റി ഷൂട്ടൗട്ടില് ഇതേ മാര്ജിനില് തോല്പ്പിച്ചാണ് ഓസീസ് ജേതാക്കളായത്. ഇന്ത്യക്ക് ഇതുവരെയും ചാമ്ബ്യന്സ് ട്രോഫിയില് മുത്തമിടാനായില്ല. ഷൂട്ടൗട്ടില് സര്ദാര് സിങ്, ഹര്മന്പ്രീത് എന്നിവരുടെ ഷോട്ടുകള് പാഴായി. ഓസീസിന്റെ സ്വാനിന്റെ ഷോട്ട് മലയാളി ഗോള് കീപ്പര് പി.ആര്. ശ്രീജേഷ് തടുത്തു. ജെറമി എഡ്വേഡ്സാണ് ഷൂട്ടൗട്ടിലെ അവസാന ഗോളടിച്ചത്.
മുഴുവന് സമയത്തും 1-1 എന്ന സമനിലയായതിനെ തുടര്ന്നാണു ഷൂട്ടൗട്ട് അനിവാര്യമായത്.

error: Content is protected !!
%d bloggers like this: