ദുബൈയില്‍ വാര്‍ഷീക അവധിദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചു; പ്രവൃത്തി സമയം കുറച്ചു

ദുബൈ: മാനവ വിഭവ ശേഷി വകുപ്പിന്റെ പുതിയ നിയമം അനുസരിച്ച്‌

ദുബൈയിലെ വാര്‍ഷീക അവധിദിനങ്ങള്‍ വര്‍ദ്ധിപ്പിച്ചു. ദുബൈയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും അവധിദിനങ്ങളില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

ഞായറാഴ്ചയാണ് പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. എട്ടാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ 25 പെയ്ഡ് അവധിദിനങ്ങള്‍ ലഭിക്കും. നേരത്തേ ഇത് 22 ആയിരുന്നു. ഏഴാം ഗ്രേഡിലുള്ള ജീവനക്കാര്‍ക്ക് വാര്‍ഷീക അവധിദിനങ്ങള്‍ പതിനഞ്ചില്‍ നിന്നും 18 ആക്കി ഉയര്‍ത്തി.

ദുബൈ ഭരണാധികാരിയും യു എ ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്പര്യപ്രകാരമാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

ഇതുവരെ ജീവനക്കാരുടെ കുടുംബാംഗങ്ങളില്‍ 18 വയസ് വരെയുള്ളവര്‍ക്കായിരുന്നു ട്രാവല്‍ അലവന്‍സ് ലഭിച്ചിരുന്നത്. പുതിയ നിയമപ്രകാരം ഇത് 21 വയസാക്കി നിജപ്പെടുത്തി. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളില്‍ 21 വയസിന് താഴെയുള്ള മൂന്ന് കുട്ടികള്‍ക്ക് ട്രാവല്‍ അലവന്‍സ് ലഭിക്കും.

ആഴ്ചയില്‍ 40 മണിക്കൂര്‍ നിര്‍ബന്ധമായും ജോലി ചെയ്യണമെന്ന നിയമത്തിലും മാറ്റം വരുത്തി. ഓവര്‍ടൈം ജോലി ചെയ്യാന്‍ ജീവനക്കാര്‍ക്ക് അവസരമുണ്ട്.

%d bloggers like this: