നൂറു ദിവസങ്ങളായിട്ടും ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു സൂചനയും നല്‍കാന്‍ കഴിയാത്തത് കേരളാ പോലിസിന് അപമാനമാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന

മുക്കൂട്ടുതറ: നൂറു ദിവസങ്ങളായിട്ടും ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു സൂചനയും നല്‍കാന്‍

കഴിയാത്തത് കേരളാ പോലിസിന് അപമാനമാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി മുക്കൂട്ടുതറയില്‍ നടത്തിയ ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ പോലിസിന്റെ ചരിത്രത്തിലെ തീരാകളങ്കമായി ജസ്‌നയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം മാറുകയാണ്.പ്രഫഷനലിസത്തിനു പേരുകേട്ട കേരളാ പോലിസില്‍ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയവല്‍ക്കരണമാണു പോലിസ് നിര്‍വീര്യമാവാനുള്ള കാരണമെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനസദസ്സില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പ്രകാശ് പുളിക്കന്‍, റോണി കെ ബേബി, ദിവാകരന്‍ നായര്‍, പി വി പ്രസാദ്, നന്ദിയോട് ബഷീര്‍, അശോക് മാത്യു, ഐഎന്‍ടിയുസി നേതാക്കളായ നാസര്‍ പനച്ചി, സലിം കണ്ണങ്കര, പി എച്ച് നാഷാദ്, കെ ആര്‍ സജീവന്‍ ,പി സി രാധാകൃഷ്ണന്‍, സി എ തോമസ് ചെത്തിയില്‍, സുനില്‍ സീബ്ലൂ, ജോണ്‍സണ്‍ പുന്നമൂട്ടില്‍, റെജി അമ്പാറ, പഞ്ചായത്ത് അംഗം നിഷാ അലക്‌സ്, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍, കെഎസ്‌യു ജില്ലാ സെക്രട്ടറി വസന്ത് തെങ്ങുംപള്ളി, സനീഷ് സെബാസ്റ്റ്യന്‍, അച്ചന്‍കുഞ്ഞ് കണിയാപുഴയ്ക്കല്‍, ബോബന്‍ പള്ളിക്കല്‍, ഷിബു ഐരേക്കാവ്, ഷീനാ ജോര്‍ജ് സംസാരിച്ചു.

error: Content is protected !!
%d bloggers like this: