ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മത്സ്യങ്ങളിൽ മാരക വിഷം; നാടന്‍ മല്‍സ്യത്തിന് പ്രിയമേറുന്നു; വില കൂട്ടി കച്ചവടക്കാര്‍

ട്രോളിങ് നിരോധനത്തെ തുടര്‍ന്നും മല്‍സ്യത്തിന്റെ വരവ്

കുറഞ്ഞതോടെ മല്‍സ്യം കിട്ടാക്കനിയായി മാറി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മല്‍സ്യങ്ങളാകട്ടെ മാരക വിഷം വിതച്ചതും ആയതോടെ നാട്ടിലെ ചെറുമീനുകള്‍ക്ക് പ്രിയമേറുകയും ചെയ്തു. ഇത്തരത്തിലുള്ള മല്‍സ്യങ്ങള്‍ക്ക് ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചതോടെ മല്‍സ്യത്തിന്റെ വില കുത്തനെ വര്‍ധിക്കുകയും ചെയ്തു.ശകതമായ മഴയും കാറ്റും തുടര്‍ച്ചയായി ഉണ്ടാകുന്നതുമൂലം തീരദേശം മുഴുവന്‍ പട്ടിണിയിലുമായി. ചെറിയ തോതില്‍ പിടിച്ച് കൊണ്ട് വരുന്ന മല്‍സ്യത്തിന്റെ വില ഒരു ബോക്‌സ് മത്തിയ്ക്ക് മല്‍സ്യമൊത്ത വ്യാപാര മേഖലയില്‍ 4000 മുതല്‍ 4500 വരെയായി. പൊന്നാനിയില്‍ നിന്നും, പുന്നപ്രയില്‍ നിന്നും വാഹനങ്ങളില്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന മല്‍സ്യത്തിന് തീവിലയായി .കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി താലൂക്കിലെ വിവിധ മല്‍സ്യ മാര്‍ക്കറ്റുകളില്‍ ഒരു കിലോമത്തിയ്ക്ക് 350 രൂപ മുതല്‍ 400 രൂപ വരെ വിലയുള്ളപ്പോള്‍, തൊട്ട് അടുത്ത മല്‍സ്യ മാര്‍ക്കാറ്റുകളായ ഓച്ചിറയിലെ വിവിധ ചെറുകിട മല്‍സ്യ മാര്‍ക്കറ്റുകളില്‍ 300 രൂപ മുതല്‍ 250 രൂപ വരെയായി. ഇതോടെ മത്തി വില റെക്കോഡിലേക്ക് ആണ്കുതിക്കുന്നത്. നാടന്‍ മത്തി കിലോയ്ക്ക് 350 രൂപ മുതല്‍ 400 രൂപ വരെയണെങ്കിലും ഒമാനില്‍ നിന്നു വരുന്ന ഒമാന്‍ മത്തിയ്ക്കാണ് 250 മുതല്‍ 300 രൂപ വരെ വില്‍പ്പന നടത്തിയത്. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് ഇത്രയും വലിയ തുകയ്ക്ക് വന്‍കിട കച്ചവടക്കാര്‍പോലും മത്തി എടുക്കാതായതോടെ മലയാളിയുടെ തീന്‍മേശയില്‍ മത്തി അന്യമാക്കുകയാണ്. ട്രോളിങ് നിരോധനം വന്നതും, കടല്‍ പ്രക്ഷുബ്ധമായതിനാലും ശക്തമായ കാറ്റു കാരണം വള്ളക്കാര്‍ക്ക് കടലില്‍ പോയി മത്സ്യം പിടിക്കാന്‍ കഴിയതെ വന്നതുമാണു മത്തിയുടെ വില ഉയരാന്‍ കാരണം. ഇത് ഇതര സംസ്ഥാന മല്‍സ്യ ലോബികള്‍ മുതലെടുക്കുകയും ചെയ്യുന്നത് മൂലം കേരള ജനത വലിയ ആരോഗ്യ പ്രശ്‌നമാണ് നേരിടുന്നതും. മറ്റു മല്‍സ്യങ്ങള്‍ക്കും ഉയര്‍ന്ന വിലയാണ് മാര്‍ക്കറ്റുകളില്‍ നിലനില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടിലെ കടലൂരില്‍ നിന്നും ആഡ്രയില്‍ നിന്നും വരുന്ന ചെമ്മീന്‍ കിലേയ്ക്ക് മൊത്തവ്യാപര മല്‍സ്യ ഏജന്‍സികളില്‍ 250 രുപ മുതല്‍ 300 വരെയാണ് വിലയാണ്. ചെറുകിട കച്ചവടക്കാര്‍ മാര്‍ക്കറ്റുകളില്‍ എത്തിച്ച് ഒരു കിലോ ചെമ്മീന്‍ 400 മുതല്‍ 450 രൂപ വരെയാണ് വില്‍പ്പന നടത്തുന്നത്. മംഗലപുരത്തും,ഗോവയിലും ട്രോളിങ് നിലവില്‍ വന്നതോടെ കേരളത്തില്‍ മല്‍സ്യവരവ് കുറഞ്ഞതും മാണ് വില കുതിച്ചുരുവാന്‍ കാരണമെന്ന് മല്‍സ്യ വ്യാപരികള്‍ തന്നെ പറയുന്നത്. മല്‍സ്യത്തിന്റെ ക്ഷാമം രൂക്ഷമായതോടെ വലിയ വില കെടുത്തണ് കച്ചവടക്കര്‍ മല്‍സ്യം വങ്ങുന്നത്. മല്‍സ്യ വില ഇനിയും ഉയരുമെന്ന് മല്‍സ്യത്തൊഴിലാളികള്‍ തന്നെ പറയുന്നത്. കേരള തീരത്ത് കുറച്ച് വര്‍ഷങ്ങളായി മത്തി കിട്ടാക്കനിയാണ് ട്രോളിങ് നിരോധനം തുടങ്ങിയതോടെ മല്‍സ്യ മാര്‍ക്കറ്റു കളിലെ തൊഴിലാളികളും തീരദേശത്തെ തൊഴിലാളികളും ദുരിതത്തിലായത്. വരും ദിവസങ്ങളില്‍ തീരദേശങ്ങളായ കൊല്ലം വടിയിലും, നീണ്ടകരയിലും, അഴിക്കല്‍ ഹാര്‍ബറിലും മീന്‍ കിട്ടുമെന്ന പ്രതിക്ഷയിലാണ് മല്‍സ്യത്തൊഴിലാളികള്‍.

%d bloggers like this: