വൈദ്യുതി മീറ്റർ വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി
വൈദ്യുതി നിരക്കിന് നികുതി ബാധകമല്ലെങ്കിലും വൈദ്യുതി മീറ്ററിന്റെ
വാടകയ്ക്ക് ജി.എസ്.ടി. ഈടാക്കിത്തുടങ്ങി. ഇതോടൊപ്പം, കണക്ഷനുള്ള ആപ്ലിക്കേഷൻ ഫീസിനുൾപ്പെടെ വൈദ്യുതി ബോർഡ് ജി.എസ്.ടി. ബാധകമാക്കി. സേവനങ്ങൾക്കുള്ള നികുതിനിരക്കായ 18 ശതമാനമാണ് ഇവയ്ക്ക് നൽകേണ്ടത്.
▪ജി.എസ്.ടി. നടപ്പാക്കി ഒരുവർഷം തികയുമ്പോൾ കേരളത്തിൽ കൂടുതൽ മേഖലകളിലേക്ക് നികുതി വ്യാപിക്കുകയാണ്.