പൗർണ്ണമി പ്രതിവാര ലോട്ടറിയുടെ ഒന്നാം സമ്മാനം50 ലക്ഷം രൂപ ഇരിട്ടി സ്വദേശിയായ തട്ടുകട തൊഴിലാളിക്ക്

ഇരിട്ടി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗർണ്ണമി പ്രതിവാര ഭാഗ്യക്കുറിയുടെ ഒന്നാം

സമ്മാനം 50 ലക്ഷം രൂപയുടെ ഭാഗ്യദേവത കടാക്ഷിച്ചത് ഇരിട്ടി സ്വദേശിയായ വഴിയോരതട്ടുകട തൊഴിലാളിയെ

ഇന്നു വൈകീട്ട് നറുക്കെടുത്ത പൗർണ്ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഇരിട്ടിക്കുന്നിൽ താമസിക്കുന്ന സന്തോഷ് എന്ന തട്ടുകടക്കാരന് ലഭിച്ചത്
ഇരിട്ടി – ഇരിക്കൂർ റോഡിൽ ഇരിട്ടി പാലത്തിനു സമീപം വഴിയോര തട്ടുകട നടത്തുന്ന സന്തോഷ് ശനിയാഴ്ചയാണ് ഇരിട്ടിയിലെമുത്തു ലോട്ടറി ഏജൻസിയിൽ നിന്നും ലോട്ടറി ടിക്കറ്റെടുത്തത്
കൂട്ടുപുഴ പേരട്ട സ്വദേശിയായ സന്തോഷ് ഏറെക്കാലമായി ഇരിട്ടി പാലത്തിനടുത്തുള്ള വാടക വീട്ടിലാണ് കുടുംബസമേതം താമസിക്കുന്നത്
സുഹൃത്തുക്കൾക്കൊപ്പം രാത്രി കാലവഴിയോര തട്ടുകട നടത്തിയാണ് നിർദ്ദന കുടുംബാംഗമായ സന്തോഷ് കുടുംബം പുലർത്തുന്നത്
തുഛമായ തട്ടുകട വരുമാനത്തിൽ നിന്നും മിച്ചം വെച്ച് വീടുവെയ്ക്കാൻ 5 സെന്റ് സ്ഥലം വാങ്ങിയെങ്കിലും സാമ്പത്തീക പരാധീനത കാരണം സ്വന്തമായി വിടുവെയ്ക്കാനാവാതെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം വാടകവീടിലായിരുന്നു കഴിഞ്ഞു വന്നത്
വീടുനിർമ്മാണത്തിനായി വായ്പയ്ക്കായി ബാങ്കുപടികൾ കയറിയിറങ്ങുന്നതിനിടയിലാണ് ” ഭാഗ്യം ഭാഗ്യക്കുറിയുടെ രൂപത്തിൽ സന്തോഷിന് അതിസന്തോഷം “പകർന്നെത്തിയത്

കഷ്ടപ്പെട്ട് അധ്വാനിച്ച്സ്വന്തമാക്കിയ 5 സെന്റ് ഭൂമിയിൽ നല്ലൊരു വീടു വെയ്ക്കണം പിന്നെ ഒരു തൊഴിലെന്ന നിലയിൽ ഒരു ഹോട്ടലും തുടങ്ങണം ഇതാണ് തന്റെ ആഗ്രഹമെന്ന് സന്തോഷ് പറഞ്ഞു

പതിവായി ലോട്ടറിയെടുക്കുന്ന പതിവൊന്നും തനിക്കില്ലെന്നും എന്നാൽ കടയിൽ ചായ കഴിക്കാനെത്തുന്ന ലോട്ടറി വിൽപ്പനക്കാരിൽ നിന്നും പരിചയക്കാരായവരിൽ നിന്നും ഇടയ്ക്കിടെ ലോട്ടറിയെടുത്ത് ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും സന്തോഷ് പറഞ്ഞു
ഇരിട്ടിയിൽ തയ്യൽ തൊഴിലാളിയായ എടക്കാനം സ്വദേശി ഗീതയാണ് ഭാര്യ കീഴൂർ വി യുപി സ്കൂൾ വിദ്യാർത്ഥികളായ
അനുനാഥ്, അനന്യ എന്നിവർ മക്കൾ

error: Content is protected !!
%d bloggers like this: