‘അമ്മയ്ക്കൊപ്പം’ പരിപാടിക്ക് ഉമ്മറപ്പൊയിലില്‍ തുടക്കം

ചെറുപുഴ: അനാഥർക്കായി സ്നേഹത്തിന്റെ കൈയ്യൊപ്പ് ചാർത്തി യൂത്ത് കോൺഗ്രസ്സ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ‘അമ്മയ്ക്കൊപ്പം’ സ്നേഹ സൗഹൃദ ക്യാമ്പയിന് ഉമ്മറപ്പൊയിലില്‍ ആവേശകരമായ തുടക്കം. കെ.എസ്.യു കണ്ണൂര്‍ ജില്ലാ ഉപാദ്ധ്യക്ഷനും വിദ്യാര്‍ത്ഥി നേതാവുമായിരുന്ന

കെ പി സജിത്ത് ലാലിന്റെ പാവന സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി നിരാലംബര്‍ക്കും അശരണര്‍ക്കും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിനാണ് ‘അമ്മയ്ക്കൊപ്പം’.

പെരിങ്ങോം ഉമ്മറപ്പൊയില്‍ ശാന്തിഭവനിലെ അന്തേവാസികള്‍ക്കുവേണ്ടി നേരത്തെയും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍കൈയ്യെടുത്ത് വിവിധ സഹായങ്ങളെത്തിച്ചിട്ടുണ്ട്.

യൂത്ത് കോൺഗ്രസ്സ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡണ്ട് റിജിൽ മാക്കുറ്റി ക്യാമ്പയിന്റെ നിയോജക മണ്ഡലം തല ഉദ്ഘാടനം നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് പയ്യന്നൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സതീശൻ കാർത്തികപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ്സ് (ഐ) പയ്യന്നൂര്‍ ബ്ലോക്ക് ഉപാദ്ധ്യക്ഷന്‍ കെ പി രാജേന്ദ്രകുമാർ, മഹേഷ് കുന്നുമ്മൽ, പ്രകാശ് ബാബു, വിജേഷ് കുമാര്‍, ജയപ്രകാശ്, കുഞ്ഞിരാമൻ മാസ്റ്റർ,രജനി ആലപ്പടമ്പ്,എ.ജി ഷെരീഫ്,പി.വി വൈശാഖ്, ലിതിൻ പാടിച്ചാൽ,കെ.പി ജ്യോതിഷ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!
%d bloggers like this: