ഹസനാത്ത് സെക്കന്ററി ബ്ലോക്ക് ഉദ്ഘാടനവും ക്ലാസാരംഭവും 5ന്

കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജില്‍ പുതുതായി നിര്‍മിച്ച സെക്കന്ററി ബ്ലോക്ക് ഉദ്ഘാടനവും പുതിയ ബാച്ച് ക്ലാസാരംഭവും അഞ്ചിന് നടക്കും.

രാവിലെ 10.30ന് സെക്കണ്ടറി ബ്ലോക്ക് ഉദ്ഘാടനം ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിക്കും. രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷത വഹിക്കും.

കോളജിലെ സെക്കന്ററി ഒന്നാം വര്‍ഷത്തിലേക്കും ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലേക്കും പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ ആദ്യവാചകം ചൊല്ലിക്കൊടുക്കും. സമസ്ത സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ കോയ്യോട്, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി സംസാരിക്കും. മത സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും

%d bloggers like this: