ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ പരിശീലന പരിപാടി സമാപിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങൾക്ക് മന്ത്രി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ടി കെ രത്നകുമാർ അധ്യക്ഷനായി. ആദ്യഘട്ടത്തിൽ കണ്ണൂർ, കൂത്തുപറമ്പ്, പേരാവൂർ എന്നീ സ്റ്റേഷനുകളിലെ മുഴുവൻ പോലീസുകാർക്കും ആറ് ദിവസങ്ങളിലയാണ് പരിശീലനം നൽകിയത്. കണ്ണൂർ ഡിവൈഎസ്പി കെ വി വേണുഗോപാൽ, കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ എ ഉമേഷ് എന്നിവർ സംസാരിച്ചു. കൗൺസിലറും പരിശീലകനുമായ രാജേഷ് കെ മലപ്പട്ടം സ്വാഗതവും രാജീവൻ വേങ്ങാട് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: