തുണ്ടിയില്‍ പാലം അപ്രോച്ച് റോഡിന്റെ തടസ്സങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വികരിക്കണം.താലൂക്ക് വികസന സമിതിയോഗം

ഇരിട്ടി: തുണ്ടിയില്‍ പാലം അപ്രോച്ച് റോഡിന്റെ തടസ്സങ്ങള്‍ പരിഹരിച്ച് അടിയന്തിരമായും ഗതാഗത യോഗ്യമാക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. അടിക്കടിയുള്ള വൈദ്യതി തടസ്സം

ഒഴിവാക്കാന്‍ ജനങ്ങളും വൈദ്യുതി വകുപ്പ് അധികൃതരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ തലത്തില്‍ ജനപ്രതിനിധികളുടെയും ഉദ്യേഗസ്ഥരുടെയും സംയുക്ത യോഗം വിളിക്കാനും യോഗത്തില്‍ തീരുമാനമായി.ഉള്‍ പ്രദേശങ്ങളില്‍ വൈദ്യതി തടസ്സമുണ്ടായല്‍ പരിഹാരനടപടി വൈകുന്നതായി യോഗത്തില്‍ ജനപ്രതിനിധികള്‍ പരാതിപ്പെട്ടു. കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായി പത്ത് ദിവസത്തിനകം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഇരിട്ടി നഗരത്തിലെ സര്‍വ്വെ പ്രവൃത്തി നീളുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു.വളരെ ശ്രമകരമായ ജോലിയാണിതെന്നും നേരത്തെ നഗരത്തില്‍ സ്ഥാപിച്ച സര്‍വ്വെ കല്ലുകള്‍ കണ്ടെത്തുന്നതിന് ഏറെ സമയം എടുക്കേണ്ടി വരുന്നുണ്ടെന്നും സര്‍വ്വെ ഒരാഴ്ച്ചക്കം പൂര്‍ത്തികരിക്കാന്‍ നടപടിയുണ്ടാവുമെന്നും തഹസില്‍ദാര്‍ കെ.കെ.ദിവാകരന്‍ യോഗത്തില്‍ പറഞ്ഞു.തലശ്ശേരി -വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ടൗണ്‍ വികസനം നടക്കണമെങ്കില്‍ കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കണമെന്നും ഇതിനു വേണ്ടിയാണ് തലൂക്ക് സഭയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ് കെ.എസ്.ടി.പി.-റവന്യു സംയുക്ത സര്‍വ്വെ നടത്താന്‍ തീരുമാനിച്ചത്.ചെറിയ തുകയുടെ സ്റ്റാമ്പ് പേപ്പര്‍ ക്ഷാമം അടുത്ത ദിവസം പരിഹരിക്കുമെന്നും സ്റ്റാമ്പ് പേപ്പര്‍ ജില്ലാ കേന്ദ്രത്തിലെത്തിയതായും ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ യോഗത്തെ അറിയിച്ചു.ഡങ്കി പനി മൂലം ഇരിട്ടി താലൂക്കാശുപത്രി പരിധിയില്‍ 75 പേര്‍ ചികില്‍സ തേടിയതായും 20 പേര്‍ ഇപ്പോഴും കിടത്തി ചികില്‍സാ വിഭാഗത്തില്‍ഉണ്ടെന്നും യോഗം നിയന്ദ്രണ വിധേയമാണെന്നും താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ പി.പി.രവീന്ദ്രന്‍ അറിയിച്ചു.പ്രകൃതിക്ഷോഭം മൂലമുണ്ടാക്കുന്ന നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പഞ്ചായത്ത് ഓവര്‍സിയര്‍മാര്‍ എടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപടികളില്‍ കാലതാമസം വരുത്തുമെന്നും ഇക്കാര്യത്തില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാക്കണെന്നും യോഗം ആവശ്യപ്പെട്ടു.സണ്ണിജോസഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു.ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍,പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബാബുരാജ്(മുഴക്കുന്ന്),ഷിജിനടുപറമ്പില്‍(ആറളം),ഷീജസെബാസ്റ്റ്യന്‍(അയ്യംക്കുന്ന്),ഇന്ദിരാശ്രീധരന്‍(കൊട്ടിയൂര്‍),ജിജിജോയ്(പേരാവൂര്‍),മൈഥിലിരമണന്‍(കേളകം) എ.പി.യുടെ പ്രതിനിധി കെ.ശ്രീധരന്‍, വിവിധ രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികളും വകുപ്പ് തല ഉദ്യേഗസ്ഥരും പങ്കെടുത്തു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: