നിപ്പ വ്യാജ സന്ദേശ പ്രചരണം: കണ്ണൂരിൽ ഒരാൾ അറസ്റ്റില്

നിപ വൈറസ്റ്റിന്റെ പേരിൽ
നവ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ഭീതിപരത്തുന്ന തരത്തിൽ പ്രചാരണം നടത്തിയ

മൂവാറ്റുപുഴ സ്വദേശിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി പി.എം. സുനില്‍കുമാര്‍ (41) നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.

നിപ്പാവൈറസ് പകരുന്നത് ബ്രോയിലര്‍ കോഴിയിലൂടെയാണെന്നാണ് ഇയാള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
നിരവധി വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് കൂട്ടായ്മയിലും തെറ്റായ വിവരങ്ങള്‍ നിരന്തരം പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച കേസില്‍ കോഴിക്കോട് ഫറോക് പോലീസ്നല്ലൂർ സ്വദേശി വൈഷ്ണവിനെ അറസ്റ്റ് ചെയ്തിരുന്നു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

error: Content is protected !!
%d bloggers like this: