വാഹനപരിശോധന ശക്തമാക്കാന്‍ നിര്‍ദ്ദേശം, ഇനി രാത്രിയിലും ഹെല്‍മറ്റ് പരിശോധന

കണ്ണൂര്‍: സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ പൊലിസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കുന്നത് കൂടി കണക്കിലെടുത്താണ് വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.രാത്രി 12 മണി വരെ എല്ലാ ട്രാഫിക് സിഗ്‌നലുകളും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. നിലവില്‍ ട്രാഫിക് സിഗ്‌നലുകള്‍ ഒമ്പത് മണിയോടെ ഓഫ് ചെയ്യുന്ന സാഹചര്യമാണുള്ളത്. കൂടാതെ രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്താനും എല്ലാ ബാറുകള്‍ക്ക് മുന്നിലും പരിശോധന നടത്താനും ഉദ്യോഗസ്ഥര്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശംനല്‍കി.  

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.https://play.google.com/store/apps/details?id=com.kannur.varthakal

%d bloggers like this: