കോഴിക്കോട്ട് നിപ്പയ്ക്കെതിരെ വ്യാജ പ്രതിരോധ മരുന്ന് വിതരണം; നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: നിപ്പാ വൈറസിനെതിരെ കോഴിക്കോട്ട് വ്യാജ പ്രതിരോധമരുന്ന് വിതരണം. കോഴിക്കോട്ട് മണാശേരി

സർക്കാർ ഹോമിയോ ആശുപത്രിയിലാണ് വ്യാജമരുന്ന് വിതരണം ചെയ്തത്. ഡോക്ടറുടെ അസാന്നിധ്യത്തിൽ ജീവനക്കാരാണ് മരുന്ന് വിതരണം ചെയ്തത്. വെള്ളിയാഴ്ച വിതരണം ചെയ്ത മരുന്ന് കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

നിപ്പയ്ക്കു പ്രതിരോധ മരുന്നില്ലെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം നിപ്പയ്ക്ക് ഇന്ന് ഓസ്ട്രേലിയയിൽനിന്നും മരുന്ന് എത്തിച്ചു.

error: Content is protected !!
%d bloggers like this: