എട്ടുവയസുകാരനേയും ആറു വയസുകാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ : എട്ടുവയസുകാരനേയും ആറു വയസുകാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവയസുകാരനേയും ആറു വയസുകാരിയെയും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മാവിലായി പടിഞ്ഞാറെ വളപ്പിൽ രാമുണ്ണിയുടെ മകൻ പി.വി സദാനന്ദൻ (62) ആണ് പൊലീസിന്റെ പിടിയിലായത്. മാങ്ങ തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഒറ്റക്ക് താമസിക്കുന്ന പ്രതിയുടെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇയാൾ പല പ്രലോഭനങ്ങളും നടത്തി മുൻപും കുട്ടികളെ പീഡിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടതായും എസ്.ഐ മഹേഷ് കണ്ടമ്പത്ത് പറഞ്ഞു. പോക്സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!
%d bloggers like this: