പൊന്കതിര് എക്സിബിഷനില്‍ നടന്നത് ഇരുപതുലക്ഷത്തോളം രൂപയുടെ വില്പന
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തിയ
പൊന്കതിര് മെഗാ എക്സിബിഷനില്‍ എട്ടുദിവസം കൊണ്ട് നടന്നത് ഇരുപതുലക്ഷത്തോളം രൂപയുടെ വില്‍പ്പന. സര്‍ക്കര്‍-സര്‍ക്കാര്‍ ഇതര വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകളിലൂടെയാണ് ഇത്രയും വില്‍പ്പന ഉണ്ടായത്. ഒരുലക്ഷത്തോളം പേരാണ് എക്സിബിഷനില്‍ സന്ദര്‍ശകരായി എത്തിയിരുന്നു. സ്കൂള്‍ വിപണി ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കിയ സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ആണ് ഏറ്റവും കൂടുതല്‍ വരുമാനം കൊയ്തത്- 3,28,704 രൂപ. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്കും മികച്ച വില്‍പ്പനയാണ് ഉണ്ടായത്. ഒരുലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളാണ് വിവിധ കൈത്തറി യൂണിറ്റുകള്‍ പൊന്‍കതിരില്‍ വിറ്റഴിച്ചത്. കേരള ദിനേശിന്റെ ഉടമസ്ഥതയിലുള്ള അപ്പാരല്‍ യൂണിറ്റ് അമ്പതിനായിരത്തോളം രൂപയുടെ കച്ചവടം നടത്തി. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ സ്റ്റാളില്‍ നിന്നും വിറ്റഴിച്ചത് 1,40,000 രൂപയുടെ ഭക്ഷ്യോല്പ്പന്നങ്ങളാണ്. കോഴി, ആട്, മുട്ട, വളം, ഫാമിലേക്കാവശ്യമായ മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതിലൂടെ 18,000 രൂപയുടെ വില്‍പ്പനയാണ് മൃഗസംരക്ഷണവകുപ്പ് നടത്തിയത്. കൃഷിവകുപ്പിനും മികച്ച നേട്ടമാണ് മേളയില്‍ ഉണ്ടായത്. തത്സമയം നെല്ലുകുത്തി ഉണ്ടാക്കുന്ന അരിയും മറ്റ് ധാന്യങ്ങളുമെല്ലാം വിറ്റതിലൂടെ 58,000 രൂപയുടെ ആദായമാണ് കൃഷിവകുപ്പ് സ്വന്തമാക്കിയത്. ഒന്നിലേറെ പ്രസാധകരാണ് പൊന്കതിര് മേളയില്‍ പുസ്തകവില്പ്പന നടത്തിയത്. ഇതില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് 28,500 രൂപയുടേയും, സാഹിത്യ അക്കാദമി 26,772 രൂപയുടേയും, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് 50,000 രൂപയുടേയും പുസ്തകങ്ങള്‍ വിറ്റഴിച്ചു. ഭക്ഷ്യമേളയിലും മികച്ച വില്പ്പനയുണ്ടായി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് 16,000 രൂപയുടെ പുസ്തകങ്ങള്‍ വില്‍പ്പന നടത്തി. നാല് ഭക്ഷണശാലകളാണ് മേളയില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭക്ഷണശാലയില്‍ നിന്ന് ഒരുലക്ഷം രൂപയുടേയും, മില്മയുടേതില് നിന്ന് 75,000 രൂപയുടേയും, ദിനേശിന്റെ ഫുഡ് കോര്‍ട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടേയും വില്‍പ്പന നടന്നു. കുടുംബശ്രീയുടെ ഭക്ഷണശാല രണ്ടേകാല്‍ ലക്ഷം രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കുടുംബശ്രീ സ്റ്റാളുകളില്‍ നിന്ന് ആകെ ഒന്നരലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയത്. ഇവയ്ക്കു പുറമെ, മറ്റ് വകുപ്പുകളുടെ പിപണന സ്റ്റാളുകളിലും മോശമല്ലാത്ത കച്ചവടം നടന്നു. ഐ.ടി വകുപ്പിന്റെ സേവനങ്ങളും ജനങ്ങള്‍ മികച്ചരീതിയില്‍ തന്നെ പ്രയോജനപ്പെടുത്തി. അഞ്ഞൂറോളം പേരാണ് പുതിയ ആധാര്‍ എന്റോള്‍മെന്റിനും ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനുമായി ഐ.ടി വകുപ്പിന്റെ സ്റ്റാളില്‍ എത്തിയത്. കേരള വാട്ടര്‍ അതോറിറ്റിയുടെ ക്വാളിറ്റി കണ്ട്രോള് റീജ്യണല്‍ ലബോറട്ടറിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പേര്‍ക്ക് സൗജന്യമായി ജലപരിശോധന നടത്തി നല്കി. സാധാരണഗതിയില്‍ 850 രൂപ ചെലവ് വരുന്ന ജലത്തിന്റെ ഭൗതിക-രാസ ഗുണനിലവാരമാണ് മേളയില്‍ സൗജന്യമായി പരിശോധിച്ചത്….