കണ്ണൂർ ചെങ്കോട്ട തന്നെ; രണ്ടിടത്ത് മാത്രം ‘കൈ’ പിടിച്ചു

കണ്ണൂരില്‍ ഒമ്പത് ചുവപ്പന്‍ കോട്ടകള്‍
കണ്ണൂര്‍: കേരളം കാത്തിരിക്കുന്ന ഫലപ്രഖ്യാപനം വന്നപ്പോള്‍ കണ്ണൂരില്‍ അട്ടിമറിയിലൂടെ നേടിയ രണ്ട് സീറ്റുകള്‍ ഉള്‍പ്പെടെ ഒമ്പതിടത്ത് എല്‍.ഡി.എഫ് വിജയം. ഐക്യജനാധിപത്യ മുന്നണികള്‍ കടുത്ത ആത്മവിശ്വാസം പ്രകടപ്പിച്ച അഴീക്കോട് സിറ്റിങ് സീറ്റ് കൈവിട്ടതും ഏറെ പ്രതീക്ഷിച്ച കണ്ണൂരും കൂത്തുപറമ്പും കൈവിട്ടതും യു.ഡി.എഫിന് തിരിച്ചടിയായി. കണ്ണൂരിലെ ആകെയുള്ള 11 മണ്ഡലത്തില്‍ സിറ്റിങ് സീറ്റായ ഇരിക്കൂറും പേരാവൂരും മാത്രമാണ് യു.ഡി.എഫിന് നേടാനായത്. സിറ്റിങ് സീറ്റുകളായ പയ്യന്നൂര്‍, കല്യാശേരി, ധര്‍മടം, തലശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ കനത്ത ഭൂരിപക്ഷമാണ് ഇടതുപക്ഷം നേടിയത്.

എന്നാല്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ തളിപ്പറമ്പ് മണ്ഡലം സ്ഥാനാര്‍ഥി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഭൂരിപക്ഷത്തില്‍ അടിപതറി. നാല്‍പതിനായിരത്തോളം ഭൂരിപക്ഷത്തില്‍ ജെയിംസ് മാത്യു വിജയിച്ച മണ്ഡലത്തില്‍ ഇരുപതിനായിരത്തില്‍ താഴെ മാത്രമാണ് ഗോവിന്ദന്‍മാഷിന് ലഭിച്ചത്. അഴീക്കോടിനു പുറമേ കണ്ണൂരും തങ്ങള്‍ക്കൊപ്പമാക്കാന്‍ കഴിഞ്ഞതാണ് ഇടതു തരംഗത്തിന്റെ മറ്റൊരു നേട്ടം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കണ്ണൂരില്‍ തനിയാവര്‍ത്തനമായ മത്സരം സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനെ മത്സരത്തിനിറക്കിയപ്പോള്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയെ തന്നെ കളത്തിലിറക്കിയ മത്സരം യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് അവസാനം വരെ കരുതിയിരുന്നു. എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി 1944 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം വിജയിക്കുകയായിരുന്നു. നേരത്തെയുണ്ടായ ഗ്രൂപ്പ് തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതകളും പരിഹരിച്ച് ‘സേഫ് സീറ്റാക്കി’ മാറ്റിയ കണ്ണൂരില്‍ അവസാന നിമിഷം വരെ കടുത്ത പോരാട്ടമായിരുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമുണ്ടായ എല്‍.ജെ.ഡി ഇത്തവണ ഇടതിനൊപ്പം നിന്നതോടെ ലഭിച്ചതോടെ കൂത്തുപറമ്പ് സീറ്റ് നഷ്ടമാകാതെ പിടിച്ചെടുക്കാന്‍ കെ.പി മോഹനന് കഴിഞ്ഞു. അവസാനം വരെ യു.ഡി.എഫ് സ്ഥാനാര്‍ഥി പൊട്ടങ്കണ്ടി അബ്ദുല്ല മികച്ച മത്സരം കാഴ്ചവെച്ചു. രണ്ട് വട്ടവും യു.ഡി.എഫിനെ കൈവിടാത്ത അഴീക്കോട് ഇത്തവണ എല്‍.ഡിഎഫിനൊപ്പം ചേര്‍ന്നപ്പോള്‍ 5574 ഭൂരപക്ഷം കരസ്ഥമാക്കി. സിറ്റിങ് സീറ്റായ ഇരിക്കൂര്‍ സീറ്റില്‍ മാത്രമാണ് വെല്ലുവിളിയില്ലാതെ യു.ഡി.എഫ് വിജയിച്ചത്. പേരാവൂര്‍ മണ്ഡലത്തില്‍ അവസാന നിമിഷം വരെ കനത്ത പോരാട്ടമായിരുന്നു നടന്നത്. ഒടുവില്‍ 2500 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് വിജയിച്ചത്. തളിപ്പറമ്പില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ യുവ സ്ഥാനാര്‍ഥിയായ അബ്ദുല്‍ റഷീദിനു കഴിഞ്ഞിട്ടുണ്ടെന്നാണ് ഫലം വരുമ്പോള്‍ വരുന്നത്. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കൂടിയായ അബ്ദുല്‍ റഷീദ് കരുത്തനായ എം.വി ഗോവിന്ദനെ അടിയറുവ് പറയിപ്പിച്ചാണ് മടങ്ങുന്നത്.

മട്ടന്നൂരില്‍ കെ.കെ ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി മത്സര രംഗത്തു നിന്നും ഒഴിവാക്കപ്പെട്ട തലശേരിയില്‍ എല്‍.ഡി.എഫിന്റെ എ.എന്‍ ഷംസീറിന് ഭീഷണിയില്ലാത്ത വിജയം നേടി. പയ്യന്നൂരില്‍ ടി.ഐ മധുസൂദനനും കല്ല്യാശേരിയില്‍ എം.വിജിനും സമാന രീതിയില്‍ വന്‍ വിജയം നേടി.

1 thought on “കണ്ണൂർ ചെങ്കോട്ട തന്നെ; രണ്ടിടത്ത് മാത്രം ‘കൈ’ പിടിച്ചു

  1. തളിപ്പറമ്പിൽ അൽപം ഭൂരിപക്ഷം കുറഞ്ഞപ്പോൾ എടുത്തു പറഞ്ഞ നിങ്ങൾ കണ്ണൂരിലെ മുറ്റു സ്ഥലങ്ങളിലെ ഭൂരിപക്ഷം പറയാൻ എന്താ ഇത്ര മടി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: