പി. സി. ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി

പി. സി. ജോര്‍ജിന് പൂഞ്ഞാറില്‍ കനത്ത തോല്‍വി. 11,404 വോട്ടിനാണ് പി.സി ജോര്‍ജ് തോറ്റത്.

4365 വോട്ടിന്‍റെ ലീഡോടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സെബ്സ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് വിജയിച്ചത്‌.

40 വര്‍ഷമായി മണ്ഡലത്തിന്റെ എംഎല്‍എയാണ് പി സി ജോര്‍ജ്. 27000ത്തില്‍ മേലെ ഭൂരിപക്ഷത്തോടെ മൂന്നു മുന്നണികളെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു 2016ല്‍ പിസി പൂഞ്ഞാറില്‍ ജയിച്ചു കയറിയത്.

ഹിന്ദുരാഷ്ട്രം, ലൗജിഹാദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനകള്‍ പ്രചാരണ ഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്‍റെ ടോമി കല്ലാനിയാണ് രണ്ടാം സ്ഥാനത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: