വടകരയില്‍ കെ കെ രമ വിജയിച്ചു; ജയിച്ചത് ടി പി ചന്ദ്രശേഖരനെന്ന് രമ

വടകര: വടകരയില്‍ കെ കെ രമ വന്‍ മുന്നേറ്റം. ആദ്യ ഘട്ടം മുതല്‍ കെ കെ രമ ലീഡ് ചെയ്യുകയായിരുന്നു. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും ആര്‍എംപി സ്ഥാനാര്‍ത്ഥി ലീഡ് ഉയര്‍ത്തിയത് എല്‍ഡിഎഫ് കേന്ദ്രങ്ങളെ ആശങ്കപ്പൈടുത്തി. 7000 ത്തിലധികം വോട്ടിന്റെ ലീഡാണ് കെ കെ രമക്ക്. പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണാനുണ്ട്.
സംസ്ഥാനത്തും ജില്ലയിലും ഇടത് തരംഗം ആഞ്ഞടിക്കുമ്പോള്‍ വടകരയിലെ അട്ടിമറി ജയത്തെ കുറിച്ച് കെ കെ രമ പ്രതികരിക്കുന്നു…

വടകരയില്‍ ജയിച്ചത് ടി പി ചന്ദ്രശേഖരനാണ്. ഭൂരിപക്ഷം പ്രതീക്ഷതിനേക്കാള്‍ മുകളിലേക്ക് വന്നു. അപ്രതീക്ഷിത പിന്തുണ ലഭിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പിന്തുണ ലഭിച്ചു. നാടിന്റെ പ്രിയ സഖാവ് ടി പി ചന്ദ്രഖേശഖരന്റെ വിജയമാണ് കെ കെ രമ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപി ഒറ്റക്ക് മത്സരിച്ച് 20504 വോട്ടുകള്‍ നേടിയിരുന്നു. ഇത്തവണ യുഡിഎഫ് പിന്തുണ ലഭിച്ചതോടെ ജയം ഉറപ്പിക്കുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: