കുതിച്ച് എം.എം മണിയും കാപ്പനും , കേരളത്തിൽ വിജയമുറപ്പിച്ച സ്ഥാനാര്‍ഥികൾ ഇവർ

 

എം എം മണി, കാപ്പൻ
തിരുവനന്തപുരം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1109 വോട്ടുകൾക്ക് മാത്രം വിജയിച്ച എം എം മണിയാണ് ലഭ്യമായ ഫലസൂചനകൾ അനുസരിച്ച് വൻ വിജയത്തിലേക്ക് കുതിക്കുന്നവരിൽ താരം. 27901 വോട്ടിനാണ് എം എം മണി മുന്നിട്ടു നിൽക്കുന്നത്.
പാലായിൽ എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി മാണി സി. കാപ്പൻ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയത്തിലേക്കാണ്. 11000ത്തിലധികം വോട്ടുകൾക്കാണ് മാണി സി കാപ്പൻ മുന്നിട്ടു നിൽക്കുന്നത്.
ധർമടം- പിണറായി വിജയൻ- സിപിഎം(13445)
മട്ടന്നൂർ- കെകെ ശൈലജ-സിപിഎം(23515)
ചേലക്കര- കെ. രാധാകൃഷ്ണൻ – എൽഡിഎഫ് (27396)
കല്ല്യാശ്ശേരി- എം വിജിൻ-സിപിഎം(20733)
പയ്യന്നൂർ- ടിഐ മധുസൂദനൻ-സിപിഎം(20459)
ചിറ്റൂർ- മന്ത്രി കെ.കൃഷ്ണൻകുട്ടി 20490 വോട്ടുകളുമായി ജയത്തിലേക്ക്
തലശ്ശേരി- എഎൻ ഷംസീർ-സിപിഎം(14434)
കൂത്തുപറമ്പ്- കെപി മോഹനൻ-സിപിഎം(15884)
കൊച്ചി- എൽഡിഎഫിന്റെ കെ.ജെ മാക്സി പതിനായിരത്തിലധികം വോട്ടുകൾ നേടി വിജയത്തിലേക്ക്
പിറവം- യുഡിഎഫിലെ അനൂപ് ജേക്കബ് 8000 വോട്ടിന്റെ ഭൂരിപക്ഷവുമായി ഏതാണ്ട് വിജയമുറപ്പിച്ചിരിക്കുകയാണ്.
മലപ്പുറം- പി ഉബൈദുള്ള 7014 (യുഡിഎഫ്)
വേങ്ങര- പി.കെ കുഞ്ഞാലിക്കുട്ടി 9210 (യുഡിഎഫ്)
കോട്ടയ്ക്കൽ- ആബിദ് ഹുസൈൻ തങ്ങൾ 8991(യുഡിഎഫ്)
പൊന്നാനി- പി. നന്ദകുമാർ 8899 (എൽഡിഎഫ്)
ഒറ്റപ്പാലം- സി.പി.എമ്മിന്റെ കെ.പ്രേംകുമാർ 11447 വോട്ടുമായി മുന്നിൽ
നെന്മാറ- സിറ്റിങ് എം.എൽ.എയായ കെ.ബാബു 10171 വോട്ടുമായി മുന്നിൽ
ആലത്തൂർ- എൽ.ഡി.എഫിലെ് കെ.ഡി. പ്രസന്നൻ 12604 വോട്ടുകളുമായി മുന്നിൽ
കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരൻ 5100 വോട്ടിന് മുന്നിൽ
വടകര- കെ കെ രമ (ആർഎംപിഐ) 7000ലധികം വോട്ടുകൾക്ക് മുന്നിലാണ്
നെടുമങ്ങാട്- എൽഡിഎഫ് സ്ഥാനാർഥി ജി.ആർ. അനിൽ 7026 വോട്ടുകൾക്ക് ജയമുറപ്പിച്ചു
കഴക്കൂട്ടം- മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രൻ 9048 വോട്ടിനു മുന്നിലാണ്
വട്ടിയൂർകാവ്- സിപിഎം സ്ഥാനാർഥി പ്രശാന്ത് 6372
പാറശാല- സിപിഎം സ്ഥാനാർഥി സി.കെ. ഹരീന്ദ്രൻ 6526 വോട്ടിന് മുന്നിലാണ്
ബാലുശ്ശേരി- അഡ്വ കെ എം സച്ചിൻദേവ് 8041 വോട്ടിന് മുന്നിൽ എത്തി വിജയമുറപ്പിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: