ആദ്യജയം നേടി സിപിഎം, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ ജയിച്ചു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങവേ ആദ്യജയം നേടി എൽഡിഎഫ്. കോഴിക്കോട് പേരാമ്പ്രയിൽ നിന്നും മത്സരിച്ച എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ 5031 വോട്ടുകൾക്കാണ് സിപിഎം മുൻജില്ലാ സെക്രട്ടറി കൂടിയായ ടി.പി.രാമകൃഷ്ണൻ്റെ വിജയം. മുസ്സീം ലീഗിൻ്റെ സി.എച്ച്. ഇബ്രാഹിംകുട്ടിയും ബിജെപിയുടെ കെവി സുധീറുമായിരുന്നു അദ്ദേഹത്തിൻ്റെ എതിരാളികൾ.

വോട്ടുനില

ടിപി രാമകൃഷ്ണൻ (എൽഡിഎഫ്)   – 35728
ഇ.എം.അഗസ്തി     (യുഡിഎഫ്)      – 30695
അഡ്വ.കെ.വി.സുധീർ (ബിജെപി)      – 4817

2016-ലാണ് ടിപി രാമകൃഷ്ണൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചത്. അതിന് മുൻപ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ഠറിയായി പ്രവർത്തിച്ചു വരികയായിരുന്നു. എക്സൈസ് – തൊഴിൽ വകുപ്പ് മന്ത്രിയായി അഞ്ച് വർഷം പ്രവർത്തിച്ച ടിപി വ്യക്തിപരമായി വിവാദങ്ങളിൽ നിന്നെല്ലാം അകന്നു നിന്നയാളാണ്. സിപിഎമ്മിലെ സൗമ്യനും സംശുദ്ധനുമായ നേതാവ് എന്ന പ്രതിച്ഛായയാണ് അദ്ദേഹത്തിനുള്ളത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: