കണ്ണൂർ മാർക്കറ്റിൽ രണ്ട്‌ കടകളിൽ കവർച്ചശ്രമം

കണ്ണൂർ: മാർക്കറ്റിന് സമീപം ജൂവലറിയിലും മൊബൈൽഫോൺ കടയിലും കവർച്ചശ്രമം. സായി ജൂവലറി, ഓറഞ്ച് മൊബൈൽ ഫോൺ ഷോപ്പ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ കവർച്ചശ്രമം നടന്നത്. ഇരുകടകളുടെയും പൂട്ട് തകർത്ത നിലയിലാണ്. പരിസരത്തുനിന്ന്‌ കമ്പിപ്പാര, പിക്കാസ് എന്നിവ കണ്ടെടുത്തു. സമീപത്തെ കടവരാന്തകളിൽ കിടന്നുറങ്ങുന്നവർ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നുവെന്ന് ടൗൺ പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ശ്വാനസേനയും സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി. ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്. ഇരുകടയുടമകളുടേയും പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: