വളപട്ടണം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

റിയാദ്: കണ്ണൂർ ജില്ലയിലെ വളപട്ടണം അരോളി സ്വദേശി സുജയൻ മേപ്പേരി (54) ശനിയാഴ്ച ഉച്ചയോടെ റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. താമസസ്ഥലത്തു വച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് റബുവയിലെ അൽ ഹയാത്ത് നാഷണൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപ്പസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു.
ഇരുപത് വർഷമായി റിയാദിൽ ഇന്റർസോഫ്റ്റ് ഐ.ടി കമ്പനിയിൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരുന്ന സുജയൻ വിവാഹമോചിതനാണ്. പരേതരായ നാരായണൻ മേപ്പേരി പിതാവും പദ്‌മിനി മാതാവുമാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സാമൂഹ്യപ്രവർത്തകൻ മണി വി പിള്ള അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: