മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇന്ന് (02-05-2020) ലഭിച്ച തുകയുടെ പൂർണ വിവരം

മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ 1 ലക്ഷം രൂപ

മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്‍ തന്‍റെ 80-ാം പിറന്നാള്‍ ദിനത്തില്‍ എം.എല്‍.എ പെന്‍ഷന്‍ 42,000 രൂപ.

മുന്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ 33,500 രൂപ

പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവ് കെ.എന്‍. കണ്ണോത്ത്  1 ലക്ഷം രൂപ

മുന്‍ എം.പി. ഡോ. സെബാസ്റ്റ്യന്‍ പോള്‍ 1 ലക്ഷം രൂപ

കേരള മീഡിയാ അക്കാദമി അധ്യക്ഷന്‍ ആര്‍.എസ്. ബാബുവും കുടുംബവും 1 ലക്ഷം

എഴുത്തുകാരി ഡോ. ഖദീജ മുംതാസ് തന്‍റെ പെന്‍ഷന്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ നല്‍കി. സാഹിത്യ അക്കാദമി ഉപാധ്യക്ഷയെന്ന നിലയില്‍ ലഭിക്കുന്ന ഓണറേറിയം മുഴുവന്‍ ശിഷ്ടകാലത്തേക്ക് അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെച്ചിരുന്നു. അതിന് പുറമെയാണ് ഒരു ലക്ഷം രൂപ നല്‍കിയത്.

സി.പി.ഐ.എം. കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ 71,190 രൂപ

വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം 1,08,52,966 രൂപ

രജിസ്റ്റേര്‍ട് മെറ്റല്‍ ക്രഷേര്‍സ് യുണിറ്റ് ഓണേര്‍സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 1 കോടി രൂപ

കുറുമാത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്  21,26,500 രൂപ

കുറ്റ്യാട്ടൂര്‍  സര്‍വ്വീസ് സഹകരണ ബാങ്ക് 17,04,600 രൂപ

വിസ്മയ പാര്‍ക്ക് 17,50,000

പരിയാരം സര്‍വ്വീസ് സഹകരണ ബാങ്ക് 15,08,000 രൂപ

കുറ്റ്യേരി സര്‍വ്വീസ് സഹകരണ ബാങ്ക് 12,68,793 രൂപ

അഴിയൂര്‍ വനിത  കോ ഓപ്പറേറ്റീവ് സൊസൈറ്റി 12.62 ലക്ഷം രൂപ

മലപ്പട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് 10,94,487 രൂപ

സിനിമ നിര്‍മ്മാണ കമ്പനിയായ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്‍റെ ഉടമകളായ സംവിധായകന്‍ രഞ്ജിത്തും, പി.എം. ശശിധരനും ചേര്‍ന്ന് 10 ലക്ഷം രൂപ  

ധര്‍മ്മടം മണ്ഡലത്തിലെ വേങ്ങാട്, പിണറായി, ധര്‍മ്മടം, പെരളശ്ശേരി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം

കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ 10 ലക്ഷം

തടിക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് 5,00,000 രൂപ

മൊറാഴ വിദ്യാഭ്യാസ സഹകരണസംഘം (സ്റ്റംപ്സ് കോളേജ്) 3,50,000 രൂപ

തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് സഹകരണ കോളേജ്  2,93,354 രൂപ

തളിപ്പറമ്പ് മണ്ഡലത്തിലെ മറ്റ് സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് 21,05,896 രൂപ

ധര്‍മ്മടം നവദീപം വായനശാല 2 ലക്ഷം രൂപ

കോഴിക്കോട് പതിയാരക്കാര വി.പി. ഓറിയന്‍റല്‍ സ്കൂളിലെ മുഴുവന്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം 7,76,350 രൂപ

കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ 5 ലക്ഷം

എഞ്ചിനീയേഴ്സിന്‍റെ സംഘടനയായ ഐട്രിപ്ലി 1,22,000 രൂപ

ഷൊര്‍ണൂര്‍ പ്രഭാതം ചാരിറ്റബില്‍ ട്രസ്റ്റ് 1 ലക്ഷം രൂപ

എടനാട് വെസ്റ്റ് എല്‍പി സ്കൂള്‍ 1 ലക്ഷം രൂപ

കരിവെള്ളൂര്‍ ഏവണ്‍ ക്ലബ്ബ് 1 ലക്ഷം രൂപ

തായിനേരി മുസ്ലീം എഡ്യുക്കേഷല്‍ സൊസൈറ്റി 1 ലക്ഷം

തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ ബ്രദേഴ്സ് ക്ലബ് 1 ലക്ഷം രൂപ

ശാസ്താം കോട്ടയിലെ ബസവേശ്വര പീപ്പിള്‍സ് വെല്‍ഫയര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് 50,000 രൂപ

ആള്‍ ഇന്ത്യ വീര ശൈവ സഭ 20,000 രൂപ.

പ്രതീക്ഷ ഓര്‍ഗന്‍ റെസിപ്പിയന്‍റ് ഫാമിലി ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി 20,000 രൂപ

പാതിരിയാട് ക്ഷീരവ്യവസായ സഹകരണ സംഘം 80,000 രൂപ

തൃശൂര്‍ അന്നമനട കളിമണ്‍ വ്യവസായ സഹകരണ സംഘം തൊഴിലാളികള്‍ മേയ് 1ന് അവധിയെടുക്കാതെ തൊഴില്‍ ചെയ്ത് ഒരു ദിവസത്തെ വേതനം 18000 രൂപ

ട്രിവാന്‍ഡ്രം തമിഴ് സംഘം 50,000 രൂപ

അധ്യാപക അവാര്‍ഡ് ജേതാവുകൂടിയായ തൃശൂര്‍ ചെമ്പുക്കാവിലെ ചിത്രന്‍ നമ്പൂതിരിപ്പാട് 25,000 രൂപ

സി.പി.ഐ.എം. നേതാവായിരുന്ന ഇ. ബാലാനന്ദന്‍റെ പെന്‍ഷന്‍ തുക ഭാര്യ സരോജിനി ബാലാനന്ദന്‍ കൈമാറി.

സി.പി.ഐ.എം. നേതാവായിരുന്ന എന്‍.ശ്രീധരന്‍റെ സഹധര്‍മിണി പത്മാവതി ടീച്ചര്‍ 10,000 രൂപ

തദ്ദേശ സ്വയംഭരണ സ്ഥാപന വുകുപ്പ് ഓംബുഡ്സ്മാന്‍  ജസ്റ്റിസ് കെ.കെ. ദിനേശന്‍ 2 ലക്ഷം രൂപ

ജന്മനാ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ടു കഴിയുന്ന തിരുവനന്തപുരം കാച്ചാണിയിലെ മണികണ്ഠന്‍ 5,000 രൂപ (ലൈഫ് ഉദ്ഘാടന ദിവസം വീട്ടില്‍ സന്ദര്‍ശിച്ചിരുന്നു.)

പട്ടാമ്പി ചാലിശ്ശേരി കൂറ്റനാട്ട് വട്ടേനാട് സ്കൂള്‍ 6-ാം ക്ലാസ് വിദ്യാര്‍ത്ഥി അഭിനവ്, സഹോദരന്‍ അനിരുദ്ധ് എന്നിവര്‍ 15100 രൂപ ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ ഏല്‍പ്പിച്ചു.

തിരുവനന്തപുരം മണക്കാട് ഗവ. ടി.ടിഐയിലെ മുഴുവന്‍ അധ്യാപകരും ചേര്‍ന്ന് 51,000 രൂപ, ഒരു മാസത്തെ ശബളം മാറ്റിവയ്ക്കുന്നതിന്‍ പുറമെയാണ് ഇവര്‍ ഈ തുക കൈമാറിയത്.

കാഞ്ഞങ്ങാട് അതിയാമ്പൂര്‍ സ്വദേശികളായ റിട്ട. അധ്യാപക ദമ്പതിമാരായ ഗോപിനാഥന്‍ നായരും ആനന്ദവല്ലേശ്വരി അമ്മയും ചേര്‍ന്ന് 2 ലക്ഷം രൂപ

പെരുമ്പുന്ന ഗവ. എല്‍.പി. സ്കൂള്‍ അദ്ധ്യാപകന്‍ കെ.പി. ഷാജി മാസ്റ്റര്‍ 1 ലക്ഷം രൂപ

കാലിക്കറ്റ് സര്‍വകലാശാല ഡെപ്യൂട്ടി രജിസ്ട്രാര്‍ പത്മജ 1,50,000 രൂപ

ശ്രീകണ്ഠപുരം ചേപ്പറമ്പ് സ്വദേശി കാവില്‍ കണ്ണന്‍ 1 ലക്ഷം രൂപ

എറണാകുളം പൂണിത്തുറയിലെ സംസാരശേഷിയില്ലാത്ത റിനി മനോജ് തന്‍റെ 8 മാസത്തെ വികലാംഗ പെന്‍ഷനായ 10,000 രൂപ

മലപ്പുറം വാഴയൂര്‍ പഞ്ചായത്തിലെ പാറമ്മല്‍ ഗ്രന്ഥാലയം& വായനശാല കുട്ടികളുടെ വിഷുക്കൈനീട്ടവും മുതിര്‍ന്ന അംഗങ്ങളുടെ വാര്‍ദ്ധക്യ പെന്‍ഷന്‍ തുകയുമടക്കം 32,100 രൂപ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: