ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ല, ഞായറാഴ്ച സമ്പൂര്‍ണ അവധി

ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അത്യാവശ്യ സാഹചര്യങ്ങള്‍ക്ക് ഇളവുണ്ട്. ഓഫീസുകളില്‍ പോകുന്ന ഭാര്യ, ഭര്‍ത്താക്കന്‍മാര്‍, സഹോദരീ സഹോദരന്‍മാര്‍ എന്നിവര്‍ക്ക് ഇളവ് നല്‍കും. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്നുപേരെ അനുവദിക്കും.

ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. തീയേറ്ററുകള്‍, മാളുകള്‍, ആരാധനാലയങ്ങള്‍ എന്നിവയും അടച്ചിടണം. ഒന്നിലധികം നിലകളില്ലാത്ത ടെക്‌സ്റ്റൈയില്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഞായറാഴ്ച പൂർണ അവധിയായിരിക്കും. കടകൾ തുറക്കരുത്. വാഹനങ്ങൾപുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽനിയന്ത്രണം പൂർണതോതിൽ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സർക്കാർ ഓഫിസുകൾ മേയ് 15 വരെ പ്രവർത്തിക്കാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: