ലോക്ക് ഡൗൺ ലംഘനം: കണ്ണൂർ ജില്ലയിൽ ഇത് വരെ പതിനായിരത്തിലധികം പേർക്കെതിരെ കേസെടുത്തു

കണ്ണൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച പതിനായിരത്തിലേറെ പേർക്കെതിരെ ജില്ലയിൽ കേസെടുത്തു. നിയമം ലംഘിച്ച് യാത്രചെയ്തതിന്റെ പേരിലാണ് ഭൂരിഭാഗം കേസുകളും. ഏപ്രിൽ 29 വരെയുള്ള കണക്കുപ്രകാരം 9815 കേസുകളാണ് എടുത്തിട്ടുള്ളത്. ഇതിൽ 10,900 പ്രതികളുണ്ട്. 10,214 പേർ അറസ്റ്റിലായി.

മോട്ടോർ ബൈക്കുകളും കാറുകളും ഉൾപ്പടെ 6910 വണ്ടികളാണ് പിടിച്ചെടുത്തത്. പകർച്ചവ്യാധി നിരോധന നിയമപ്രകാരം കണ്ണൂരിൽ 732 കേസും പയ്യന്നൂരിൽ 525 കേസും തലശ്ശേരിയിൽ 597ഉം തളിപ്പറമ്പിൽ 518 ഉം വളപട്ടണത്ത് 419 ഉം പരിയാരത്ത് 431 കേസുകളും എടുത്തിട്ടുണ്ട്.

നേരത്തേ പിടിച്ചെടുത്ത വണ്ടികൾ വിട്ടുകൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരാണം നടത്തിയതിന് കണ്ണൂരിൽ 12 പേർക്കെതിരെ കേസെടുത്തു. ഹോം ക്വറന്റൈൻ ലംഘിച്ചതിന് 50 പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച മുതൽ മാസ്ക് നിർബന്ധമാക്കിയെങ്കിലും കണ്ണൂരിൽ മാസ്ക് ധരിക്കാത്തതിന് കാര്യമായ കേസുകൾ ഇല്ല. പൊതുസ്ഥലത്ത്‌ മാസ്ക് ധരിക്കാതെ യാത്രചെയ്താൽ 200 രൂപ പിഴയീടാക്കും‌. ഇത്രയധികം കേസുകൾ ഉണ്ടായെങ്കിലും കണ്ണൂരിൽ ഒരിടത്തും കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായില്ല. മലയോരമേഖലകളിലും മറ്റും വ്യാജവാറ്റിനെതിരെ എക്സൈസും നിരവധി കേസുകളെടുത്തിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: