ഇരിട്ടി-മട്ടന്നൂർ റോഡ് നവീകരണം മന്ദഗതിയിൽ ; അപകടം തുടർക്കാഴ്ചയാവുന്നു

ഇരിട്ടി-മട്ടന്നൂർ റോഡ് നവീകരണം മന്ദഗതിയിൽ. മാസങ്ങളോളമായി റോഡ് പണി തുടങ്ങിയിട്ട് എന്നാൽ ഇതുവരെ പണി പൂർത്തിയായിട്ടില്ല.ഇതിനെതിരെ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നതിനിടെയാണ് കളറോഡ്-പാലോട്ടുപള്ളി റോഡിൽ അപകടം തുടർക്കാഴ്ചയാവുന്നത്.ഇന്നലെ മാത്രം 2 വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.ആർക്കും പരിക്കില്ല.രാത്രികലങ്ങളിൽ മാത്രമാണ് ഇവിടെ റോഡ് നവീകരണം നടത്തുന്നത്.പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് ഏവരുടെയും ആവശ്യം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: