കാഞ്ഞിരക്കൊല്ലി റോഡ് തകർന്നു ; സഞ്ചാരികൾ ദുരിതത്തിൽ

കണ്ണൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കഞ്ഞിരക്കൊല്ലി-ശശിപ്പാറ റോഡ് തകർന്നു സഞ്ചാരികൾ ദുരിതത്തിൽ.അവധിക്കാലമായതിനാൽ ഇവിടെ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്.പക്ഷെ അളകാപുരി വെള്ളച്ചാട്ടം മുതൽ ശശിപ്പാറ വരെയുള്ള റോഡ് പൂർണമായും തകർന്നിരിക്കുകയാണ്.അതിനാൽ അളകാപുരി വെള്ളചാട്ടം വരെ മാത്രമാണ് പലരും വരുന്നത്.വനംവകുപ്പിന് കീഴിൽവരുന്ന പ്രദേശമായിരുന്നതിനാൽ പഞ്ചായത്ത് അധികൃതർ തിരിഞ്ഞു പോലും നോക്കുന്നില്ല.പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.കഴിഞ്ഞ പ്രളയസമയത്ത് ഉരുൾപൊട്ടിയതിനെ തുടർന്നാണ് റോഡ് തകർന്നത്. വേനൽ മഴ കൂടി എത്തിയതോടെ റോഡിന്‍റെ അവസ്ഥ അവതാളത്തിലായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: