ഓട്ടോ കത്തിച്ച പ്രതികളെ പിടികൂടണം; ഐ.എൻ.ടി.യു.സി പ്രക്ഷോഭത്തിലേക്ക്

ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളി പയ്യന്നൂർ ഡിവിഷൻ വൈസ് പ്രസിഡണ്ട് എ കെ.രമേശന്റെ ഓട്ടോറിക്ഷ കത്തിച്ച പ്രതികളെ പിടികൂടുന്നതിൽ പോലീസ് അനാസ്ഥ കാട്ടുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളികൾ 12/5/18 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ പോലീസ് സ്റ്റേഷനു മുന്നിൽ ഏകദിന ഉപവാസം നടത്താൻ എ.പി നാരായണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യൂണിയൻ നിർവ്വാഹക സമിതി യോഗം തീരുമാനിച്ചു.
പ്രതികളെ കണ്ടെത്തിയില്ലെങ്കിൽ കടുത്ത സമര പരിപാടികൾക്ക് രൂപം നല്കും.
ലോക തൊഴിലാളി ദിനമായ മെയ് 1ന് പെരുമ്പ കേന്ദ്രീകരിച്ച് രാവിലെ 9 മണിക്ക് ഐ.എൻ.ടി.യു.സി കോ-ഓഡിനേഷൻ കമ്മിറ്റി റാലി നടത്തും.പി.രാമകൃഷ്ണൻ, പ്രമോദ് കുമാർ കെ.വി, ടി ഭാസ്കരൻ ,പി.ബാലൻ, വി.വി മയമുദ്, എൻ.വി.വിജയൻ എന്നിവർ സംസാരിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: