നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും നൂറ് ശതമാനം നേട്ടവുമായി മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത്

ഇരിട്ടി : മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗീകാരത്തിന്റെ നിറവിൽ. നികുതി പിരിവിലും പദ്ധതി നിർവഹണത്തിലും നൂറ് ശതമാനം നേട്ടം കൈവരിച്ചതിന് കേരളാ സർക്കാർ ഏർപ്പെടുത്തിയ അവാർഡിന് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് അർഹത നേടി . തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ.ടി ജലീലിൽ നിന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി കൊഴുക്കുന്നോൻ അവാർഡ് ഏറ്റുവാങ്ങി.
ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പഞ്ചായത്തു ഹോളിൽ ചേർന്ന യോഗം  അനുമോദിച്ചു. അനുമോദന യോഗത്തിൽ  പഞ്ചായത്തു പ്രസിഡന്റ് ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡന്റ് പ്രീതാ ദിനേശൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി. റഷീദ്, കെ. വനജ, പഞ്ചായത്ത് മെമ്പർമാരായ കെ.കെ. സജീവൻ, എം. വിനീത, അസിസെക്രട്ടറി ടി. വിനോദൻ തുടങ്ങിയവർ പ്രസംഗിച്ചു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: