ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണം അര ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 10 ലക്ഷത്തിലേക്ക്

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു. വ്യാഴാഴ്‍ച വിവിധ രാജ്യങ്ങളിലായി മരിച്ചത് 3047 പേരാണ്. ഇതോടെ ആഗോളതലത്തില്‍ മരണസംഖ്യ 50239 ആയി.

ലോകത്താകെ രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 203 രാജ്യങ്ങളിലായി 980519 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 206264 പേര്‍ രോഗമുക്തരായിട്ടുണ്ട്.
മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത് ഇറ്റലിയാണ്. വ്യാഴാഴ്‍ച 760 മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോടെ മരണസംഖ്യ 13915 ആയി. രണ്ടാം സ്ഥാനത്തുള്ള സ്‍പെയിനില്‍ 616 പേരാണ് വ്യാഴാഴ്‍ച മരിച്ചത്. ഇതോടെ ആകെ മരണം 10003 ആയി.
അമേരിക്കയില്‍ 232 പേര്‍ കൂടി മരിച്ചതോടെ മരണസംക്യ 5334 ആയി. യുകെയില്‍ 569 മരണമാണ് ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2921 ആയി. ജര്‍മനിയില്‍ 66 പേര്‍ കൂടി മരിച്ചതോടെ മരണം 997 ആയി. ഇറാനില്‍ 124 മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്‍തത്. ഇതോടെ മരണസംഖ്യ 3160ലെത്തി.
ആഗോളതലത്തില്‍ പുതുതായി 45322 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്. 226378 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയിലും സ്‍പെയിനിനും രോഗികളുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ഇറ്റലിയില്‍ 4668 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 125242 ആയി. 18278 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടുമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: