സംസ്ഥാനത്ത് കണ്ണൂർ ഉൾപ്പെടെ 7 ജില്ലകൾ കോവിഡ് ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു; ഐസലേഷന്‍ 28 ദിവസമാക്കി

സംസ്ഥാനത്ത് ഏഴു ജില്ലകൾ കോവിഡ് ഹോട്സ്പോട്ടുകള്‍. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് കേരളത്തിലെ കോവിഡ് ഹോട്സ്പോട്ടുകള്‍. 

മാര്‍ച്ച് 5 മുതല്‍ 24 വരെ വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വന്നവര്‍ 28 ദിവസം നിര്‍ബന്ധമായി ഐസലേഷനില്‍ കഴിയണം.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ 8, ഇടുക്കി 5, കൊല്ലം 2, തിരുവനന്തപുരം , പത്തനംതിട്ട,കണ്ണൂര്‍ , മലപ്പുറം ,തൃശ്ശൂർ , കോഴിക്കോട് ഓരോന്ന് വീതവും ആളുകൾക്കാണ് വൈറസ് ബാധിച്ചത്.

ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 256 ആയി. ഇന്ന് മാത്രം 145 പേർ ആശുപത്രിയിലായി. ഇന്ന് രോഗം ബാധിച്ചവരിൽ 2 പേർ ഡൽഹിയിൽ നടന്ന തബ്ലിഹ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും രോഗം സ്ഥിരീകരിച്ചു.വിദേശത്ത് വന്ന 200 പേർക്ക് രോഗം ബാധിച്ചപ്പോൾ മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്.8456 സാമ്പിളുകൾ പരിശോധിച്ചതിൽ 7622 ഉം നെഗറ്റീവായി. 1,65,934 പേർ സംസ്ഥാനത്തൊട്ടാകെ നിരീക്ഷണത്തിലാണ്. കേരളത്തിന് ദുരന്തനിവാരണത്തിനായി കേന്ദ്ര സർക്കാർ 157 കോടി രൂപ കൂടി അനുവദിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: