കണ്ണൂർ കോർപറേഷനിൽ ഭരണമാറ്റത്തിന് കളമൊരുക്കി മേയർ സുമ ബാലകൃഷ്ണനെതിരെ എൽ. ഡി.എഫ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി

കണ്ണൂർ: ഡെപ്യൂട്ടി മേയർക്കെതിരേയുള്ള അവിശ്വാസപ്രമേയം വിജയിച്ച സാഹചര്യത്തിൽ മേയർ സുമാ ബാലകൃഷ്ണനെതിരേയും എൽ.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. 28 സീറ്റുകളുടെ പിൻബലത്തിൽ ഭരണം തിരിച്ചുപിടിക്കാമെന്നാണ് അവർ കരുതുന്നത്. കൗൺസിലർമാരായ തൈക്കണ്ടി മുരളീധരനും, എൻ. ബാലകൃഷ്ണനുമാണ് ജില്ലാ കളക്ടർ ടി.വി സുഭാഷിന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.

എന്നാൽ കോവിഡിന്റെ പ്രതിരോധ പ്രവർത്തനനങ്ങൾ നടക്കുന്നതിനാൽ നോട്ടീസ് എന്ന് പരിഗണിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡെപ്യൂട്ടി മേയർ പി. കെ രാഗേഷിനെ അവിശ്വാസത്തിലൂടെ പുറത്താക്കായതിനു പിന്നാലെയാണു മേയർക്കെതിരെയും എൽ.ഡി.എഫ് അവിശ്വാസം കൊണ്ടു വന്നത്.

എൽഡിഎഫ് നടപടി ജനങ്ങളെ വെല്ലുവിളിക്കലാണെന്ന് യുഡിഎഫ് പ്രതികരിച്ചു. എന്നാല്‍ നോട്ടീസ് നൽകിയത് സാങ്കേതിക നടപടി ക്രമം മാത്രമാണെന്നാണ് സിപിഎം വിശദീകരണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: