മദ്യം ഇനി വീട്ടിലെത്തില്ല; ആ തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള സർക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ ചെയ്തു. 3 ആഴ്ച്ചത്തേക്ക്‌ ആണ് സ്റ്റേ. കോടതി ഈ വിഷയത്തില്‍ വിശദമായ വാദം പിന്നീട്​ കേള്‍ക്കും.

മറ്റു സംസ്ഥാനങ്ങളിലെല്ലാം മരുന്നായി മദ്യം നല്‍കാനുള്ള സൗകര്യമുണ്ട്​. ഈ സാഹചര്യത്തില്‍ കേരളത്തിലും ഡോക്​ടര്‍മാരുടെ കുറിപ്പടി പ്രകാരം സമാനരീതിയില്‍ മദ്യം ലഭ്യമാക്കണമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്​. എന്നാല്‍ ഹൈ​േകാടതി ഈ വാദം പൂര്‍ണമായി നിരസിച്ചു.

സംസ്ഥാന സര്‍ക്കാറിന്​ ഇത്തരം ഒരു ഉത്തരവിടാനും ഡോക്​ടര്‍മാര്‍ക്ക്​ കുറിപ്പടി നല്‍കാനും അധികാരമില്ല എന്നു ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.പിയും ഡോക്​ടര്‍മാരുടെ സംഘടനയും കോടതിയില്‍ ഹരജി നല്‍കിയിരുന്നു​.

ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്കായി ഡോക്ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവിനോട് കെ.ജി.എം.ഒ വിയോജിക്കുകയും കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ കരിദിനം ആചരിക്കുകയും ചെയ്തിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: