നിസാമുദ്ധീൻ മർക്കസിൽ മാർച്ച് 7 മുതൽ 10 വരെ നടന്ന ജമാഅത്തിൽ കണ്ണൂരിൽ നിന്നുള്ള 10 പേർ പങ്കെടുത്തു

കണ്ണൂർ : ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനമായ മർക്കസിൽ മാർച്ച് 7 മുതൽ 10 വരെ നടന്ന ജമാഅത്തിൽ കണ്ണൂരിൽ നിന്നുള്ള 10 പേർ പങ്കെടുത്തതായി കണ്ണൂരിലെ തബ്ലീഗ് ജമാഅത്ത് ( നിസാമുദ്ദീൻ മർക്കസ് വിഭാഗം ) മേധാവി അബ്ദുല്ല എഞ്ചിനിയർ ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു. അവർ മാർച്ച് 10 ന് തന്നെ നാട്ടിലേക്ക് പുറപ്പെട്ട് ഇപ്പോൾ വീടുകളിൽ ഐസൊലേഷനിൽ കഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. 10 ൽ 8 പേർ കണ്ണൂരിൽ നിന്നും 2 പേർ വയനാട് നിന്നുമാണ് നിസാമുദ്ധീനിലേക്ക് പോയത്. എന്നാൽ അവർക്കാർക്കും രോഗബാധയോ രോഗ ലക്ഷണമോ ഉള്ളതായി വിവരമില്ലെന്ന് ‘കണ്ണൂർ വാർത്തകൾ ഓൺലൈനിനോട്’ പറഞ്ഞു . അവരുടെ ലിസ്റ്റ് പൊലീസിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഇതിലൊരാൾ അഴീക്കോട് പൂതപ്പാറ സ്വദേശിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: