ഹോം ഷോപ്പ് ആപ്പുമായി കണ്ണപുരം ഗ്രാമപഞ്ചായത്ത്

കോവിഡ് പ്രതിരോധത്തില്‍ അതിജീവനത്തിന്റെ പുതിയ ഒരു ചരിത്രമെഴുതാന്‍ തയ്യാറെടുക്കുകയാണ് കണ്ണപുരം ഗ്രാമപഞ്ചായത്ത്. ജനങ്ങള്‍ വേണ്ടുന്ന അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതിനു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം തയ്യാറാക്കിയിരിക്കുകയാണ് പഞ്ചായത്ത്. ആപ് വഴി ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ആവശ്യമുള്ള ഭക്ഷ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ഒരു വാര്‍ഡില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ വീതം ഉണ്ടാകും. 30 പേര്‍ക്ക് ഇത് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ഇതിനോടകം നല്‍കി കഴിഞ്ഞു. ഓര്‍ഡറിനസരിച്ച് സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ചു നല്‍കും. സാങ്കേതിക വിദ്യ കൈകാര്യം ചെയ്യാനറിയാത്ത വീട്ടുകാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ലഭ്യമായിരിക്കും. ഏതൊരു വ്യക്തിക്കും ഉപയോഗിക്കാന്‍ ഉതകുന്ന രീതിയില്‍ വളരെ ലളിതമായിട്ടാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. മാട്ടൂല്‍ മുസ്ലീം എ എല്‍ പി സ്‌ക്കൂള്‍ അധ്യാപകനായ ടി പി ഷാജിയാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്.
അതിജീവനം ഹോം ഷോപീ ആപ് പ്രകാശനം മുന്‍ എം എല്‍ എ എം വി ജയരാജന്‍ നിര്‍വ്വഹിച്ചു. ടി വി രാജേഷ് എം എല്‍ എ അധ്യക്ഷനായി. ഹിരേഷ് റാം പദ്ധതി വിശദീകരിച്ചു. കെ വി രാമകൃഷ്ണന്‍, എന്‍ ശ്രീധരന്‍, എം കെ നാരായണന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: