സപ്ലൈകോ കിറ്റ്: ആദ്യഘട്ടത്തില്‍ 35946 എഎവൈ കുടുംബങ്ങള്‍ക്ക്

എഎവൈ കാര്‍ഡുകാരായ ജില്ലയിലെ 35946 കുടുംബങ്ങള്‍ക്ക് സപ്ലൈകോ കിറ്റ് തയ്യാറാക്കുന്നു. ആയിരം രൂപ വില വരുന്ന 17 ഇനം അവശ്യ സാധനങ്ങളാണ് കിറ്റിലുണ്ടാവുക. കണ്ണൂര്‍ താലൂക്കില്‍ 7346, തലശ്ശേരി 9000, ഇരിട്ടി 8400, തളിപ്പറമ്പ് 11200 (തളിപ്പറമ്പ്, പയ്യന്നൂര്‍) എന്നിങ്ങനെയാണ് എഎവൈ കാര്‍ഡുകളുടെ എണ്ണം. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ സപ്ലൈകോ ഇവ എത്തിച്ച് നല്‍കി വിതരണത്തിന് ക്രമീകരണങ്ങള്‍ ഒരുക്കും. അടുത്ത ഘട്ടത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും അതിന് ശേഷം മറ്റ് വിഭാഗം കാര്‍ഡുള്ളവര്‍ക്കും കിറ്റ് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സൗജന്യ ഭക്ഷ്യവിഭവ കിറ്റ് ഏപ്രില്‍ ആദ്യവാരം വിതരണം ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പി എം അലി അസ്ഗര്‍ പാഷ അറിയിച്ചു.
പഞ്ചസാര (ഒരു കിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയറ് (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ (ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം) ,സണ്‍ ഫ്‌ലവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നീ 17 ഭക്ഷ്യ വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക.
പി എന്‍ സി/1332/2020

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: