ചരിത്രത്തിൽ ഇന്ന്: ഏപ്രിൽ 2

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

ഇന്ന് ലോക ഓട്ടിസം ബോധവൽക്കരണ ദിനം World Autism Awareness Day … ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരെയും നമ്മുടെ സഹജിവികളായി കാണുക എന്നതാണ് ലക്ഷ്യം…

ഇന്ന് ലോക ബാല പുസ്തക ദിനം…International Children’s Book Day.. 1967 മുതൽ ആചരിക്കുന്നു.. Hans Christian Andersen എന്ന കുട്ടികളുടെ പ്രിയ സാഹിത്യകാരന്റെ ജന്മദിനത്തിന്റെ ഓർമയ്ക്ക്….

അമേരിക്കയിൽ സ്ത്രീ പുരുഷ തുല്യ വേതന ദിനം .. equal pay day…

1827- ജോസഫ് ഡിക്സൻ, ലെഡ് പെൻസിൽ നിർമ്മാണം ആരംഭിച്ചു..

1845 – സൂര്യന്റെ ചിത്രം ആദ്യമായി  H L Fizeau & Leon Foucault എന്നിവർ പകർത്തി..

1872 – internal combustion engine (Brayton Cycle)ന്റെ പേറ്റന്റ് ജോർജ് ബ്രെയ്‌റ്റന് ലഭിച്ചു..

1930 – Haile Selassie എത്യോപ്യൻ രാജാവായി അധികാരമേറ്റു..

1935 – സ്കോട്ടിഷ് ശാസ്ത്രഞൻ റോബർട്ട് വാട്സൻ വാട്ടിനു, റഡാർ കണ്ടു പിടിച്ചതിന്റെ പേറ്റന്റ് ലഭിച്ചു…

1966- സോവിയറ്റ്‌ യൂണിയന്റെ ലൂണ 10 ഉപഗ്രഹം, ചന്ദ്രനെ വലം വെയ്ക്കുന്ന ആദ്യ കൃത്രിമ ഉപഗ്രഹം ആയി…

1970- മേഘാലയ പ്രദേശത്തിന് അസ്സാമിനുള്ളിൽ തന്നെ സ്വയം ഭരണാവകാശം നൽകി..

1982- ഇംഗ്ലണ്ട് .. അർജന്റീന ഫോക് ലാന്റ് യുദ്ധത്തിന് തുടക്കം… തെക്കേ അമേരിക്കയിലെ ഫോക് ലാന്റ് ദ്വീപിനെ സംബന്ധിച്ച അധികാര തർക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്..

2011.. ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടം വീണ്ടും ഇന്ത്യയിലേക്ക്… മഹേന്ദ്ര സിങ് ധോണിയുടെ ടീം ഇന്ത്യ , ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ചാണ് രണ്ടാം വട്ടം കിരീടം ചൂടിയത്… (1983ൽ കപിൽ ദേവ്‌ നായകനായാണ് ആദ്യ കിരീടം ചൂടിയത്)

2013- ഐക്യരാഷ്ട്ര സംഘടന ആയുധ വ്യാപാര കരാർ അംഗീകരിച്ചു..

2015- സൈന നെഹ്‌വാൾ ബാഡ്മിന്റൺ ലോക റാങ്കിങ്ങിൽ ആദ്യമായി ഒന്നാമതെത്തി..

2017- 10.89 കി.മി ദൂരമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തുരങ്കം (ഉധംപൂർ ജില്ലയിലെ

ചേനാനിയും- റംബാൻ ജില്ലയിലെ നശ്രീയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കം) ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ തുറന്നു.. 2011 ൽ പണി ആരംഭിച്ച തുരങ്കം…

ജനനം

1614- ജഹനാര ബീഗം – ഷാജഹാന്റെയും മുംതാസിന്റെയും പുത്രി.. മുംതാസ് മഹലിന്റെ ചരമത്തെ തുടർന്ന് ഷാജഹാൻ ഭരണ കാര്യങ്ങളിൽ നിസ്സംഗത തുടർന്നപ്പോൾ ഷാജഹാനെ ഭരണകാര്യത്തിൽ സഹായിച്ചു ഭരണം നിയന്ത്രിച്ചു…

1618- ഫ്രാൻസെസ്കൊ മരിയ ഗ്രിമാൽഡി.. ഇറ്റാലിയൻ ഭൗതിക ശാസ്ത്രജ്ഞൻ.. പ്രകാശം ഒരു തരംഗ പ്രതിഭാസ മാണെന്ന് കണ്ടു പിടിച്ചു ..

1805- ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൻ – ഡാനിഷ് ബാല സാഹിത്യകാരൻ..

1814- എറസ്റ്റ്‌സ് ബ്രിഹാം ബെഗ്ലൗ – നെയ്തു യന്ത്രത്തിന്റെ ഉപജ്ഞാതാവ്..

1875 – വാൾട്ടർ ക്രിസ്‌ലെർ – ക്രിസ്‌ലെർ കാർ കമ്പനിയുടെ സ്ഥാപകൻ..

1881- വരഹനരി വെങ്കടേശ സുബ്രഹ്മണ്യ അയ്യർ – തമിഴ് നാട്ടിൽ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി.. ആധുനിക തമിഴ് ചെറുകഥാ സാഹിത്യത്തിന്റെ പിതാവ്..

1902- ഉസ്താദ് ഗുലാം അലി ഖാൻ – ഹിന്ദുസ്ഥാനി സംഗീത പ്രതിഭ… സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്

1927- ഫെരേങ്ക്‌ പുഷ്കാസ് – ഹംഗേറിയൻ ഫുട്ബാൾ താരം.. ഇരുപതാം നൂറ്റാണ്ടിലെ ടോപ്പ് സ്‌കോറർ ആയി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരൻ…

1933- ജയാബെൻ ദേശായി… സാരിക്കാരി നേതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് പൊതു പ്രവർത്തക, തൊഴിലാളി നേതാവ്.. ബി.ബി.സി യുടെ 2016ലെ പവർ ലിസ്റ്റിൽ മാർഗരറ്റ് താച്ചർ തുടങ്ങിയ അതികായരോടൊപ്പം ഇടം നേടിയ വനിത..

1957- സി.ആർ. നീലകണ്ഠൻ- പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ..

1960- ലിൻ ഫോർഡ് ക്രിസ്റ്റി – ബ്രിട്ടിഷ് അത്‌ലീറ്റ് .. ഒരു കാലത്ത് ലോകത്തെ ഏറ്റവും വേഗം ഏറിയ ഓട്ടക്കാരനായിരുന്നു.. 1993ൽ 100.മീറ്റർ ഓട്ടത്തിൽ 4 കിരീടങ്ങൾ- ഒളിംപിക്, ലോക, യൂറോപ്യൻ, കോമൺ വെൽത്ത്- ഒരുമിച്ചു കൈവശം വെച്ച ലോകത്തിലെ ആദ്യ താരം… 1999 ൽ നിരോധിത മരുന്നു ഉപയോഗിച്ചതിനെ തുടർന്ന് ആജീവനാന്ത വിലക്ക്…

1969- അജയ് ദേവഗൺ – ബോളിവുഡ് താരം..

1981- മൈക്കൽ ക്ലർക്ക് – ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം.. 2015ലെ ലോക ക്രിക്കറ്റ് കിരീടം ചൂടി ഓസ്ട്രേലിയൻ ടീം ക്യാപ്റ്റൻ..

1992- ടോം ലാതം .. ന്യൂസിലൻഡ് ക്രിക്കറ്റർ.. ഇടക്കാലത്ത് ന്യൂസിലാൻഡ് ഏകദിന ടീം ക്യാപ്റ്റൻ…

ചരമം

1872- സാമുവൽ മോർസ്- മോർസ് കോഡ്, ടെലിഗ്രാഫ് എന്നിവയുടെ ഉപജ്ഞാതാവ്…

1914- പോൾ ഹെയ്സ്… 1910 ൽ സാഹിത്യ നോബൽ നേടിയ ജർമൻ നാടകകൃത്ത്.

1928- തിയോഡോർ റിച്ചാർഡ്‌സ് – പല മൂലകങ്ങളുടെയും പരമാണു ഭാരം കണ്ടു പിടിച്ച രസതന്ത്രഞ്ജൻ.. നോബൽ ജേതാവ് (1914)

1933- മഹാരാജ രഞ്ജിത്ത് സിങ് ജി- ക്രിക്കറ്റ് താരങ്ങളിലെ രാജാവ്.

1953- ആസഫലി – സ്വാതന്ത്ര്യ സമര സേനാനി – അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ആദ്യ അംബാസഡർ.. ഒഡിഷ ഗവർണർ – ക്വിറ്റ് ഇന്ത്യാ സമര നായിക അരുണയുടെ ഭർത്താവ്..

1974- ജോർജസ് പോംപിഡോ- മുൻ ഫ്രഞ്ച് പ്രസിഡന്റ്, പ്രധാനമന്ത്രി…

2005- ജോൺ പോൾ രണ്ടാമൻ മാർപാപ്പ- ദിർഘകാലം പാപ്പയായിരുന്നു…

2013 – പി.സി. കുറുമ്പ – നവോത്ഥാന നായിക… കുട്ടൻകുളം സമര നായിക.. (ഇരിഞ്ഞാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന് മുന്നിലുള്ള കുട്ടൻകുളത്തിന്റെ മതിലിനപ്പുറത്തേക്ക് താഴ്ന്ന ജാതിക്കാർക്ക് പ്രവേശനമില്ലായിരുന്നു.  അതിനെതിരെ നടന്ന സമരം) ..സാമൂഹ്യ പരിഷ്ക്കർത്താവ്..

2014- ഉണ്ണികൃഷ്ണൻ പുതൂർ … മലയാള സാഹിത്യകാരൻ, പത്ര പ്രവർത്തകൻ.. 2010 ൽ ഓടക്കുഴൽ അവാർഡ് ലഭിച്ചു..

2018- വിന്നി മണ്ഡേല.. ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ഡേലയുടെ ആദ്യ പത്നി.. ANC വനിതാ വിഭാഗം നേതാവ്..

(സംശോധകൻ.. കോശി ജോൺ – എറണാകുളം)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: