പ്രതിരോധം 2022

കണ്ണൂർ : ജി.വി.എച്ച്.എസ്.എസ് (സ്പോർട്സ്) സ്കൂളിൽ പ്രതിരോധം 2022 എന്ന പേരിൽ സാമുഹ്യ വിപത്തുകൾക്കെതിരെ കുട്ടികളെ സജ്ജരാക്കുന്നതിനുള്ള പദ്ധതി ഉൽഘാടനം ചെയ്തു. കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി, ബി.ആർ.സി കണ്ണൂർ നോർത്ത് സംഘടിപ്പിക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം എന്നിവയാണ് ഉൽഘാടനം ചെയ്യപ്പെട്ടത്.

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ മേയർ ടി.ഒ.മോഹനൻ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡൻ്റ് ലതേഷ്. ബി, പ്രിൻസിപ്പാൾ വിമ.ടി, സ്പോർട്സ് കോ. ഓഡിനേറ്റർ പ്രമോദൻ.കെ, സി.ആർ. സി പ്രോഗ്രാം കോ. ഓഡിനേറ്റർ കെ.കെ.എം അശ്രഫ് എന്നിവർ സംസാരിച്ചു.

എക്സൈസ് ഓഫീസർ സമീർ.കെ.കെ മുഖ്യ പ്രഭാഷണം നടത്തി. കരാട്ടെ പരിശീലക അഞ്ജന. പി. കുമാർ ആശംസകളർപ്പിച്ചു.

പ്രധാനാധ്യാപകൻ പ്രദീപ് നരോത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷമീം രഹന നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: