കിടഞ്ഞി യു പി സ്കൂൾ കെട്ടിടോദ്ഘാടനം

പാനൂർ കിടഞ്ഞി യു പി സ്കൂൾ കെട്ടിടോദ്ഘാടനവും സ്കൂൾ പ്രഥമാധ്യാപകനായിരുന്ന എൻ സി ടി മധുസൂദനൻ നമ്പ്യാർ അനുസ്മരണവും കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി നാസർ അധ്യക്ഷത വഹിച്ചു. ചൊക്ലി എ ഇ ഒ വി കെ സുധി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു. പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. നഗരസഭ കൗൺസിലർമാരായ എം പി ശ്രീജ, ആവോലം ബഷീർ, സ്കൂൾ മാനേജർ എൻ സി ടി ജയറാം, സ്കൂൾ വികസന സമിതി ചെയർമാൻ എം സുധാകരൻ, കൺവീനർ പൊറ്റേരി കുഞ്ഞഹമ്മദ് ഹാജി, പ്രഥമാധ്യാപിക എൻ കെ ഹൈമാവതി, പി ടി എ പ്രസിഡന്റ് ബാബു പനോളി, മതർ പി ടി എ പ്രസിഡന്റ് ബി കെ നിഷ എന്നിവരും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു.
25 ലക്ഷം രൂപ ചിലവിലാണ് മാനേജ്മെന്റ് ഇരുനില കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ നാല് ക്ലാസ് മുറികളും ഒന്നാം നിലയിൽ മൂന്നു ക്ലസ് മുറികളും ലാബുകളുമാണുള്ളത്.