ചിക്കൻ സ്റ്റാളിൻ്റെ മറവിൽ മദ്യവില്പന യുവാവ് അറസ്റ്റിൽ

ഇരിക്കൂർ: ചിക്കൻ സ്റ്റാളിൻ്റെ മറവിൽ അനധികൃത മദ്യവില്പന ഉടമ അറസ്റ്റിൽ. പടിയൂർ പുലിക്കാട്ടെ ചിക്കൻ സ്റ്റാൾ ഉടമ പുതിയ വീട്ടിൽ വിഷ്ണു (32) വിനെയാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ.എം.വി ഷീജുവിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പവിത്രൻ ,സജേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. ഡ്രൈഡേ ആയിരുന്നഇന്നലെ, രാത്രി ഏഴ് മണിയോടെ നടത്തിയ റെയ്ഡിലാണ്ചിക്കൻ സ്റ്റാളിൽ വെച്ച് മദ്യവില്പനക്കിടെ പ്രതി അറസ്റ്റിലായത്. മദ്യ കുപ്പിയും നിരവധി ഒഴിഞ്ഞ മദ്യ കുപ്പികളും വില്പന നടത്തി ലഭിച്ച 3960 രൂപയും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: