ഒറ്റമഴയിൽ റോഡ് തോടായി – വെള്ളത്തിൽ മുങ്ങിയത് കെ എസ് ടി പി പദ്ധതിൽ നവീകരിച്ച റോഡ്

ഇരിട്ടി : ഒറ്റമഴയിൽ തോടായിമാറി കെ എസ് ടി പദ്ധതിയിൽ നവീകരണം പൂർത്തിയാക്കിയ റോഡ്. തലശ്ശേരി – വളവുപാറ റോഡ് പുനർനിർമ്മാണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ റോഡാണ് ഉളിയിൽ ഗവ. യു പി സ്‌കൂളിന് മുൻവശം മുഴുവൻ തിങ്കളാഴ്ച ഉച്ചയോടെ പെയ്ത മഴയിൽ വെള്ളത്തിൽ മുങ്ങിയത്.

റോഡ് നിർമ്മാണത്തിലെ അപാകതയാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാൻ ഇടയാക്കിയത് എന്നാണ് ജനങ്ങൾ പറയുന്നത്. നിർമ്മാണ സമയത്തുതന്നെ ചിലരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കരാറുകാർ ഇവിടെ വീതികുറച്ച് കൂട്ടുനിന്നു എന്ന ആരാപണം ഉയർന്നിരുന്നു. ഇരുവശത്തും ഓവുചാൽ ഉണ്ടെങ്കിലും ഇതിൽ വന്നടിഞ്ഞ ചെളിയും മണ്ണും നീക്കം ചെയ്യാതെയാണ് അഴുക്കുചാലിന് മുകളിൽ സ്ലാബിട്ട് ടൈൽ പാകിയത് എന്നും നാട്ടുകാർ ആരോപിക്കുന്നു. മഴകനക്കുന്നതോടെ ഇവിടെ സ്ഥിരം വെള്ളക്കെട്ട് രൂപപ്പെടുമെന്നും അത് അന്തർസംസ്ഥാന പാതകൂടിയായ റോഡിൽ നിരന്തരം ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുമെന്നും ഇതിനോട് ചേർന്ന സ്‌കൂളിനെയും ഇത് ബാധിക്കുമെന്നും ജനങ്ങൾ പറയുന്നു. കരാറുകാരുടേയും കൈയേറ്റക്കാരുടേയും ഒത്തുതീർപ്പ് പ്രവർത്തിമൂലം ഉണ്ടാകുന്ന ഇത്തരം കെടുതികൾ അനുഭവിക്കേണ്ടി വരുന്നത് കാല്‍നടക്കാരും സമീപ വാസികളുമാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: