ബസ്സിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തളിപ്പറമ്പ: ബസ്സിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. ചപ്പാരപ്പടവ് എരു വാട്ടിയിലെ അച്ചൻവീട്ടിൽ അബൂബക്കർ (86) ആണ് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ വെച്ച് ഇന്ന് പുലർച്ചെ മരണമടഞ്ഞത്. ഫെബ്രുവരി 24ന് നടന്ന് പോകുകയായിരുന്ന അബൂബക്കറിനെ എരുവാട്ടിയിൽ വെച്ച് പെരുമ്പടവിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസിടിക്കുകയായിരുന്നു. ഭാര്യ: ആമിന മക്കൾ – ആയിഷ, ഫാത്തിമ, മറിയം, അബ്ദുള്ള, ജമീല, സർഫുദ്ദീൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: