ജൈനേഷ് മരിച്ചത് വൈറൽ ന്യുമോണിയ കൊണ്ട് തന്നെ; പയ്യന്നൂർ സ്വദേശിക്ക് കൊറോണയില്ലെന്ന് അന്തിമ പരിശോധനാ ഫലം; ജൈനേഷിന്റെ ശരീരം സംസ്‌കരിച്ചത് ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പ്രകാരം

കൊച്ചി: ആഗോളതലത്തിൽ കൊറോണ ഭീതി ശക്തമാകുമ്പോൾ കേരളത്തിൽ ഭയപ്പാട് കുറയുകയാണ്. മലേഷ്യയിൽനിന്ന് അസുഖബാധിതനായെത്തി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിലായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി മരിച്ച സംഭവത്തിൽ അന്തിമ പരിശോധനാഫലം പുറത്തുവന്നു. ഇതോടെ വലിയ ആശങ്കയാണ് ഒഴിയുന്നത്.

വൈറസ് ബാധ സംശയിച്ചിരുന്നെങ്കിലും വൈറൽ ന്യുമോണിയയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും രോഗി മരിച്ചതിനെ തുടർന്ന് രണ്ടാം സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഇതും നെഗറ്റീവായി.പരേതനായ കുണ്ടത്തിൽ രാഘവന്റെയും ഒ.കെ.സൗമിനിയുടെയും മകനാണ് ജൈനേഷ്. രണ്ടു വർഷമായി അവിടെ ജോലി ചെയ്യുന്ന യുവാവ് ശ്വാസതടസവും മറ്റും മൂർഛിച്ചതോടെ നാട്ടിലേക്കു പോരുകയായിരുന്നു.

കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നാണു മലേഷ്യ.

സ്രവങ്ങൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോൾ കൊറോണ(കോവിഡ് 19) ബാധ ഇല്ലെന്നു കണ്ടെത്തിയിരുന്നു്.. എങ്കിലും സ്രവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചക്കുകയായിരുന്നു. പരേതനായ കുണ്ടത്തിൽ രാഘവന്റെയും ഒ.കെ.സൗമിനിയുടെയും മകനാണ് ജൈനേഷ്. രണ്ടു വർഷമായി അവിടെ ജോലി ചെയ്യുന്ന യുവാവ് ശ്വാസതടസവും മറ്റും മൂർഛിച്ചതോടെ നാട്ടിലേക്കു പോരുകയായിരുന്നു.

വ്യാഴാഴ്ച രാത്രി വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയനാക്കിയശേഷം മെഡി. കോളജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് ബന്ധുക്കളെ വിവരമറിയിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായിരുന്നു. ന്യൂമോണിയയ്ക്കു പുറമേ, ശരീരത്തിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത് ഡയബെറ്റിക് കീറ്റോ അസിഡോസിസും ബാധിച്ചിരുന്നു. ഇതേ സമയം, രാജ്യത്തുകൊറോണ ബാധ ഉണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന മൂന്നുപേർ കൂടി ആശുപത്രി വിട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: