അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

മേക്കുന്നിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽ പെട്ട് ഗുരുതരവസ്ഥയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നവതേജ് (6) മരണപ്പെട്ടു.
ശവസംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
വിദ്യാത്ഥികളുമായി സ്കൂളിലേക്ക് പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.
രാവിലെ ഒമ്പത് മണിയോടെ ചൊക്ളി മേക്കുന്നിൽ തേങ്ങാക്കൂടക്കടുത്ത് വെച്ച് അപകടം നടന്നത്.നവതേജിന് പുറമെ വിദ്യാർത്ഥികളായ നിഹാൽ (6) ഷരോൺ (6) പ്രിയാമണി (5) അൻഷിക (5) അഭിരാജ് (6) നവേദ് (6) പ്രിയനന്ദ (6) മുഹമ്മദ് (5) സ്കൂളിലെ ആയ അഖില (35) ഓട്ടോ ഡ്രൈവർ രജ്ഞിത്ത് ( 40) എന്നിവർക്കും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് നവതേജിനെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശ പ്രകാരം നവതേജിൻ്റെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.