വിസ തട്ടിപ്പ്: 21 വർഷത്തിനുശേഷം അറസ്റ്റിൽ

വളപട്ടണം:ഗൾഫിലേക്ക് വിസ വാഗ്ദാനംചെയ്ത് പാസ്‌പോർട്ടും പണവുമായി മുങ്ങിയ കേസിൽ 21 വർഷത്തിനുശേഷം അറസ്റ്റിലായി. താമരശ്ശേരി മൊയ്തീനെ (60)യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. 1999-ൽ കയരളത്തെ കെ.ബാലകൃഷ്ണന്റെ പരാതിപ്രകാരമാണ് കേസ്. 65,000 രൂപയും പാസ്പോർട്ടുമായി മൊയ്തീൻ കടന്നുകളയുകയായിരുന്നു.

ഏറെനാൾ കർണാടകയിലായിരുന്നു. താമരശ്ശേരിയിലുണ്ടെന്ന വിവരം കിട്ടിയതനുസരിച്ച് വളപട്ടണം സി.ഐ. എം.കൃഷ്ണൻ, എസ്.ഐ.ഷിജു എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച പിടികൂടുകയായിരുന്നു. കോടതി റിമാൻഡ്‌ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: