മാടത്തിൽ എൽ.പി. സ്കൂൾ വാർഷികാഘോഷവും കെട്ടിട ശിലാസ്ഥാപനവും നടത്തി.

ഇരിട്ടി: മാടത്തിൽ എൽ പി സ്കൂളിനായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും വാർഷികാഘോഷവും മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും വിദ്യയുടെ മുഴുവൻ സാധ്യതകളും പ്രയോജനപെടുത്തിയുള്ള പദ്ധതികളാണ് വിദ്യഭ്യാസ രംഗത്ത് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, ഉപ വിദ്യാഭ്യാസ ഓഫീസർ വിജയലക്ഷ്മി പാലക്കുഴ, ബി പി ഒ എം. ഷൈലജ, പവിത്രൻ കരിപ്പായി. സ്കൂൾ മാനേജർ പി.സി. ചന്ദ്രമോഹനൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനൻ, കെ .രാമചന്ദ്രൻ മാസ്റ്റർ, പി. നൗഫൽ, സി.മനീഷ , പി. പ്രകാരൻ, പി.സി. പോക്കർ, സി.സുരേഷ്, കവിതസജീവ്, കെ.ശ്രീജിത്ത്, പ്രധമാദ്ധ്യാപിക കെ.കെ. ചിന്താമണി, കെ. ഷൗക്കത്തലി ,മുഹമ്മദ് ഷാ നിഫ്, വിൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: