കക്കടവ്, പാത്തിക്കല്‍ ബോട്ട് ടെര്‍മിനലുകളുടെ  പ്രവൃത്തി തുടങ്ങി

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി, മയ്യഴിപ്പുഴയോട് ചേര്‍ന്ന് ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ഒളവിലം പ്രദേശത്ത് കക്കടവ്, പാത്തിക്കല്‍ ബോട്ട് ടെര്‍മിനലുകളുടെ നിര്‍മാണ പ്രവൃത്തി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 1.75 കോടി രൂപ ചെലവിലാണ് പാത്തിക്കലില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്നത്. 49.5 മീറ്റര്‍ നീളത്തില്‍ പരമ്പരാഗത രീതിയിലുള്ള മേല്‍ക്കൂരയോട് കൂടിയുള്ളതായിരിക്കും ബോട്ട് ജെട്ടി. 

മൂന്നു കോടി രൂപയാണ് ചെലവില്‍ നിര്‍മിക്കുന്ന കക്കടവ് ബോട്ട് ജെട്ടിക്ക് 40.5 മീറ്റര്‍ നീളത്തില്‍ പരമ്പരാഗത രീതിയിലുള്ള മേല്‍ക്കൂരയും പണിയും. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ബോട്ട് ജെട്ടികള്‍ നിര്‍മിക്കുന്നതെങ്കിലും കോവളം-കാസര്‍ക്കോട് ജല പാതയുടെ ഭാഗമായി ഭാവിയില്‍ ഇവ മാറ്റിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് വി കെ രാകേഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി ആര്‍ സുശീല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സപ്ന കെ എം, ചൊക്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ പ്രദീപന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ മുരളീധരന്‍, വില്ലേജ് ഓഫീസര്‍ കെ ഷീബ, ചൊക്ലി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്‍ലാന്റ്  നാവിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ നന്ദനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: