നാറാത്ത് വില്ലേജ് ഓഫീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു

നാറാത്ത്: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ സമയബന്ധിതമായി പൊതു ജനങ്ങൾക്ക് വേഗത്തിൽ സേവനം നൽകുന്നതിന് നാറാത്ത് വില്ലേജ് ഓഫീസ് ഏറെ പ്രയാസപ്പെടുകയായിരുന്നു. ഇന്റർനെറ്റ് അധിഷ്ഠിത ഓഫീസ് പ്രവർത്തനം കൂടി വന്നതോടെ ബുദ്ധിമുട്ടേറി.

വില്ലേജ് വികസന സമിതിയുടെ സഹകരണത്തോടു കൂടി സന്മനസ്ക്കരായ നാട്ടുകാരുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഔപചാരികമായ ഉൽഘാടനം കണ്ണൂർ തഹസിൽദാർ വി എം സജീവൻ നിർവ്വഹിച്ചു. ചടങ്ങിൽ തഹസിൽദാർ ( LR ) റോയ് തോമസ് അദ്ധ്യക്ഷനായിരുന്നു.

നാറാത്ത്ഗ്രാമപഞ്ചാ
യത്ത് പ്രസിഡണ്ട് കെ ശ്യാമള, മയ്യിൽ പോലീസ് സബ്ബ് ഇൻസ്പെക്ടർ എൻ.പി രാഘവൻ, ടി. പി കുഞ്ഞാമദ് മാസ്റ്റർ,
പി പവിത്രൻ, യു.പി മുഹമ്മദ് കുഞ്ഞി, സി.ടി ബാബുരാജ് എന്നിവർ സംസാരിച്ചു.

ചാർജ് ഓഫീസർ ഡെപ്യൂട്ടി തഹസിൽദാർ
ആഷിക്ക് തോട്ടോൻ സ്വാഗതവും വില്ലേജ് ഓഫീസർ സോന കൈപ്രത്ത് നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: