ജനകീയ എസ്.ഐ മഹേഷ് കണ്ടമ്പേത്തിന് ജനങ്ങളുടെ യാത്രയയപ്പ്

എടക്കാട്: പോലീസ് എസ്.ഐ ക്ക് സ്ഥലംമാറ്റം കിട്ടിയാൽ പോലീസുകാർ യാത്രയയപ്പ് നൽകുന്നത് പതിവാണ് എന്നാൽ എസ്.ഐ സ്ഥലമാറി പോകുബോൾ ആ നാട്ടിലെ ജനങ്ങൾ യാത്രയയപ്പ് നൽകണമെങ്കിൽ ആ എസ്.ഐ ജനകീയനായ ആളായിരിക്കണം. അങ്ങനെയുള്ള ഒരു എസ്.ഐയെ പരിചയപ്പെടാം എടക്കാട് എസ് .ഐ മഹേഷ് കണ്ടബേത്ത്.
കീഴറയിലാണ് അദ്ദേഹത്തിന് കഴിഞ്ഞ ദിവസം രാജകീയമായ യാത്രയയപ്പ് ചടങ്ങ് നടന്നത്.പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും നാട്ടുകാരുമെല്ലാം ചേർന്ന് ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് സ്നേഹനിർഭരമായിരുന്നു. റാഷിദ് ഭവന നിർമ്മാണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്.
രോഗം ബാധിച്ച് കിടപ്പിലായ റാഷിദ് എന്ന യുവാവിന് വീട് നിർമ്മിച്ച് നൽകാൻ നേതൃത്വം നൽകിയത് എടക്കാട് എസ്.ഐ മഹേഷ് കണ്ടബേത്താണ്. പ്രവൃത്തി തുടങ്ങി 80 ദിവസം കൊണ്ട് തന്നെ വീടിന്റെ മെയിൻ വാർപ്പ് കഴിഞ്ഞു. ബാക്കി ഫിനിഷിംഗ് പ്രവൃത്തിയാണ് ഇനി നടക്കാനുള്ളത് ഇതിനിടയിലാണ് സ്ഥലമാറ്റം അദ്ദേഹത്തെ തേടിയെത്തിയത്. നാട്ടുകാരുടെ ഉപഹാരം പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലൻ നൽക്കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.ലളിത, നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് സംസ്ഥാന പ്രസിഡൻറ് പ്രദീപൻ, സംസ്ഥാന സെക്രട്ടറി ബുഷറ ചിറക്കൽ, ധന്യ, പി.വി പ്രേമചന്ദ്രൻ, ജലറാണി ടീച്ചർ, പി.പി.വി ഉത്തമൻ, അബ്ദുൽ ഖാദർ, എടക്കാട് എ .എസ്.ഐ വിനോദ്, കെ.കെ.ഗംഗാധരൻ, അനൂപ് തവര, പ്രദീപൻ തൈകണ്ടി, റോജിത്ത് രവീന്ദ്രൻ, വി.കെ വിനോയി, കെ.സി.സുരേഷ്, കുന്നത്തൂർ രമേശൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: